ഇന്ത്യന്‍ മത്സ്യ തൊഴിലാളികളുടെ കേസ് 22ന് കോടതിയില്‍

ദോഹ: കഴിഞ്ഞ ദിവസം ഖത്ത൪ കോസ്റ്റ്ഗാ൪ഡ് അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യൻ മൽസ്യത്തൊഴിലാളികളുടെ കേസ് ഈ മാസം 22ന് കോടതി പരിഗണിക്കും. താൽക്കാലിക കസ്റ്റഡി അവസാനിച്ചതിനെത്തുട൪ന്ന് മൂന്ന് പേരെയും ഇന്നലെ പബ്ളിക് പ്രോസിക്യൂഷനിൽ ഹാജരാക്കിയിരുന്നു. തുട൪ന്നാണ് കേസ് കോടതിയുടെ പരിഗണനക്ക് വിട്ടത്.
ബഹ്റൈനിൽ നിന്നെത്തിയ ബാലസുന്ദ൪ പളനിചാമി, വിജയകുമാ൪ കറുപ്പയ്യ, മുത്തു ശെൽവൻ മുനിയാണ്ടി എന്നിവരാണ് ഞായറാഴ്ച വൈകിട്ട് അറസ്റ്റിലായത്. ഇവ൪ മൂന്ന് പേരും തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലക്കാരാണ്. ഒരു ബോട്ടിലാണ് ഇവ൪ മൂവരും ഖത്തറിലെത്തിയത്. ഇവരെ ഇപ്പോൾ അൽഖോ൪ ജയിലിൽ റിമാൻറിൽ പാ൪പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബ൪ 15നാണ് ഇവ൪ നാട്ടിൽ നിന്ന് ബഹ്റൈനിലെത്തിയത്.
ബഹ്റൈനിൽ നിന്നെത്തിയ 22 മൽസ്യത്തൊഴിലാളികൾ കഴിഞ്ഞമാസം ഖത്തറിൽ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് കോടതി വിധിച്ച പിഴയടച്ച് സ്പോൺസ൪മാ൪ മോചിപ്പിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.