സ്ഫോടന പരമ്പര: 25 പേര്‍ അറസ്റ്റില്‍

മനാമ: ബഹ്റൈനിൽ തിങ്കളാഴ്ചയുണ്ടായ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ 25 പേ൪ അറസ്റ്റിലായി. ഇന്ത്യക്കാരനടക്കം രണ്ടു പേരുടെ മരണത്തിനും ഒരാളുടെ ഗുരുതര പരിക്കിനും നിരവധി വാഹനങ്ങൾ തകരാനും ഇടയാക്കിയ സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവ൪ത്തിച്ചവരെ കണ്ടെത്താൻ തിങ്കളാഴ്ച തന്നെ രാജ്യവ്യാപകമായി ഊ൪ജിത അന്വേഷണം ആരംഭിച്ചിരുന്നു. ഇതത്തേുട൪ന്നാണ് ഏതാനും ദിവസം കൊണ്ട് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് 25 പേരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി ലഫ്റ്റനൻറ് ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽഖലീഫ അറിയിച്ചു. സംഭവത്തിൻെറ തൊട്ടടുത്ത ദിവസം സുരക്ഷാ വിഭാഗം നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച പുല൪ച്ചെയുണ്ടായ ബോംബ് സ്ഫോടന പരമ്പരക്ക് പിന്നാലെ ബുധനാഴ്ച വൈകിട്ട് 7:20ഓടെ ഗുദൈബിയയിൽ വീണ്ടും സ്ഫോടനമുണ്ടായത് സുരക്ഷാ വിഭാഗം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൻെറ രാജ്യത്തിൻെറ എല്ലാ ഭാഗങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. പ്രധാന റോഡുകളിലും വാണിജ്യ കേന്ദ്രങ്ങളിലും തന്ത്രപ്രധാന സ്ഥലങ്ങളിലും ക൪ശന പരിശോധനയുണ്ട്. വിവിധ കേന്ദ്രങ്ങളിൽ വാഹനങ്ങളും പരിശോധിക്കുന്നു.
ബുധനാഴ്ചത്തെ സംഭവത്തിൽ ഒരു കാറിന് തീപിടിച്ചെങ്കിലും ആളപായം ഒഴിവായി. തിങ്കളാഴ്ച തമിഴ്നാട് നാഗപട്ടണം ജില്ലയിലെ തോപ്പുത്തുറൈ സ്വദേശി തിരുനാവുക്കരശു (29)വിൻെറ മരണത്തിന് ഇടയാക്കിയ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 250 മീറ്റ൪ അകലെ, ഗുദൈബിയ അറ്റ്ലസ് ഹോട്ടലിനും മെട്രോ മാ൪ക്കറ്റിനും ഇടയിലാണ് യാണ് ബുധനാഴ്ച രാത്രി സ്ഫോടനമുണ്ടായത്. ഇവിടെ ആൾതാമസമില്ലാത്ത പഴയ കെട്ടിടത്തോട് ചേ൪ന്നുള്ള പാ൪ക്കിങ് ഏരിയയിൽ നി൪ത്തിയിട്ട ഒരു കാ൪ എടുക്കുന്നതിനിടെ, കാറിൻെറ അടിയിൽ വെച്ച ബോംബ് പൊട്ടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.