ദോഹ: വൈറൽ പനിയും സാധാരണ പനിയും വ്യാപകമായതോടെ കുട്ടികളും മുതി൪ന്നവരുമടക്കം നൂറുകണക്കിനാളുകൾ ദിവസവും ആശുപത്രികളിൽ ചികിൽസ തേടിയെത്തുന്നു. പനിയുമായി ഇതിനകം വിവിധ ആശുപത്രികളിൽ നാലായിരത്തിലധികം രോഗികൾ ചികിൽസ തേടിയതായാണ് കണക്ക്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ അൽ സദ്ദിലെ കുട്ടികളുടെ ആശുപത്രിയിൽ മാത്രം 2500പേരെ പനി ബാധിച്ച് ചികിത്സിക്കാൻ കാണ്ടുവന്നു.
പനിയും തലവേദനയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമുള്ള 1500 പേ൪ കഴിഞ്ഞ ഏതാനും ദിവസങ്ങളിലിലായി ഹമദ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടിയെത്തിയിട്ടുണ്ട്. മറ്റ് സ്വാര്യ ആശുപത്രികളിലും ദിവസവും നിരവധി രോഗികൾ പനിബാധിച്ച് എത്തുന്നുണ്ട്.
ശ്രദ്ധിക്കാൻ
കാലാവസ്ഥ മാറി ചെറിയ തോതിൽ തണുപ്പ് ആരംഭിച്ചതോടെ പനിയടക്കമുള്ള രോഗങ്ങൾക്കെതിരെ മുൻകരുതലെടുക്കണമെന്ന് ഡോക്ട൪മാ൪ നി൪ദേശിച്ചു.വൈകുന്നേരങ്ങളിൽ കുട്ടികളുമായി പുറത്തിറങ്ങുന്ന കുടുംബങ്ങൾ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കാൻ പ്രത്യേകം
ശ്രദ്ധിക്കണമെന്ന് ഡോക്ട൪മാ൪ പറഞ്ഞു. ശരീര ഊഷ്മാവ് ഉയരുക, സന്ധികളിൽ വേദന, ക്ഷീണം, തലേവേദന, കണ്ണുകളിൽ ചുവപ്പ് നിറം, ശബ്ദത്തിൽ ഇട൪ച്ച എന്നിവയാണ് വൈറൽ പനിയുടെ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ അടിയന്തിരമായി ചികിൽസ തേടണമെന്ന് ഇ.എൻ. ടി സ്പെഷലിസ്റ്റ് ഡോ. അബ്ദുൽ അസീസ് അൽ ജുഫൈരി അറിയിച്ചു. രോഗം വന്നവ൪ മരുന്ന് കഴിക്കുന്നതോടൊപ്പം 24 മണിക്കൂറെങ്കിലും വീട്ടിൽ വിശ്രമിക്കണമെന്നും ആശ്വാസം ലഭിക്കാത്തവ൪ 48 മണിക്കൂ൪ വിശ്രമിക്കണമെന്നും അദ്ദേഹം നി൪ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.