ഷാര്‍ജയില്‍ 10 അനധികൃത തൊഴിലാളികള്‍ പിടിയില്‍

ഷാ൪ജ: നിയമം ലംഘിച്ച് വിവിധ തൊഴിലുകളിൽ ഏ൪പ്പെട്ട 10 പേരെ ഷാ൪ജ പൊലീസ് പിടികൂടി. തെരുവ് കച്ചവടക്കാരും യാചകരും നാടകുത്തുകാരും പിടിയിലായവരിൽ ഉൾപ്പെടും. പാകിസ്താൻ, ബംഗ്ളാദേശ് സ്വദേശികളാണ് എല്ലാവരും. ഇത്തരക്കാരെ കണ്ടെത്താൻ പൊലീസ് ഷാ൪ജയിൽ പരിശോധന ഊ൪ജിതമാക്കിയിട്ടുണ്ട്. ജനങ്ങളുടെ സൈ്വരജീവിതത്തിന് വിഘാതം സൃഷ്ടിച്ച് നിയമവിരുദ്ധ പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെട്ടതിനാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. നിരത്തുകളിൽ ഇത്തരക്കാരെ കണ്ടെത്തിയാൽ പൊതുജനങ്ങൾ വിവരം അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. 065632222 എന്ന ഫോൺ നമ്പറിലോ najeed@shjpolice.gov.ae എന്ന ഇ-മെയിൽ വിലാസത്തിലോ പൊലീസുമായി ബന്ധപ്പെടാം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.