അഗതി സംരക്ഷണത്തില്‍ മലയാളി സമൂഹം മാതൃക: ശൈഖ് ഖാദിം

സോഹാ൪: അനാഥ-അഗതി സംരക്ഷണത്തിലും വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലും സൊഹാറിലെ മലയാളികൾ സേവനം മാതൃകാപരമാണെന്ന് മജ്ലിസുശൂറഅംഗവും പ്രമുഖ പണ്ഡിതനുമായ ശൈഖ് ഖാദിം ബിൻ അലി അൽ അജ്മി പറഞ്ഞു. സോഹാ൪ കെ.എം.സി.സി യുടെ ‘മെഹ്ഫിലേ ഈദ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളികളിലെ മുസ്ലിംസംഘടനകൾ ജീവകാരുണ്യരംഗത്ത് നടത്തുന്ന പ്രവ൪ത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഖു൪ആനും ഇസ്ലാമികതത്വശാസ്ത്രവും പഠിപ്പിക്കാൻ അറബി മലയാളം എന്ന ഭാഷക്ക് തുടക്കമിട്ടവരാണ് കേരള മുസ്ലിംകൾ. യൂറോപ്പിന് ഒരുകാലത്ത് ശാസ്ത്രം പഠിപ്പിച്ച ഇസ്ലാമിക സമൂഹം ഇബ്നുസീനയുടെയും, അൽബിറൂനിയുടെയും കാലത്തെ വൈജ്ഞാനിക പെരുമയിലേക്ക് തിരിച്ചു നടക്കണമെന്നും അദ്ദേഹം ഉണ൪ത്തി. പ്രസിഡൻറ് എം.ടി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.യൂസുഫ് സലിം പ്രസംഗം പരിഭാഷപെടുത്തി. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം.എ റസാഖ് മാസ്റ്റ൪ സംസാരിച്ചു.
സംഘാടസമിതി  ജന.കൺവീന൪ എഞ്ചിനീയ൪ അബ്ദുൽ കരിം അഥിതികളെ പരിചയപെടുത്തി. അബ്ദുൽ ശുകൂ൪ ഹാജി ശൈഖ് ഖാദിം ബിൻ അലി അൽ അജ്മി, അൽ ജസീറ ബാവഹാജി, റസാഖ് മാസ്റ്റ൪ എന്നിവ൪ക്ക് ഉപഹാരം നൽകി. മസ്കത്ത് കെ.എം.സി.സി. ഉപദേശക സമിതി ചെയ൪മാൻ കരീം ഹാജി, ഇന്ത്യൻ സോഷ്യൽ ക്ളബ് പ്രസിഡൻറ് ഡോ. ടാണ്ടൻ, ബദ൪അൽസമ ആശുപത്രി മാനേജ൪ മനോജ് കുമാ൪, മലയാളി സംഘം പ്രസിഡൻറ് പ്രദീപ് മേനോൻ,ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. വിനോദ്  കുമാ൪ തുടങ്ങിയവ൪ സംസാരിച്ചു. ഷമീ൪ പാറയിൽ അഷ്റഫ് നാദാപുരം, സി കെ വി യൂസുഫ് ,റഫീക്ക് മത്ര, പി.ടി.കെ ഷമീ൪, പ്രഫ. അയൂബ്,അക്ബ൪ മുസന്ന, റഷീദ് സഹം, ഉമ൪ ബാപ്പു, സഹം അൽഅസ ഗ്രൂപ്പ് എം.ഡി. അബ്ദുൽ സത്താ൪,സോഹാ൪ കെ എം സി സി ഓ൪ഗനൈസിങ് സെക്രടറി സി.ച്ച്. മഹ്മൂദ് തുടങ്ങിയവ൪ ചടങ്ങിൽ സംബന്ധിച്ചു. സി.എൻ. നിസാ൪ സ്വാഗതവും റഈസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.