കൊല്ലങ്കോട്: പലകപ്പാണ്ടി പദ്ധതി വ൪ഷങ്ങളായിട്ടും പൂ൪ത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പഞ്ചായത്തുകളിലെ ക൪ഷക൪ വ്യാഴാഴ്ച മുതൽ ഏഴ് വരെ സത്യഗ്രഹം നടത്തും. സമാപനദിവസം നടക്കുന്ന ക൪ഷക പ്രകടനത്തിൽ 3,000പേ൪ അണിനിരക്കും.
ക൪ഷക സമരം അധികൃത൪ക്ക് തലവേദനയാകുമെന്നാണ് സൂചന. പദ്ധതി പൂ൪ത്തിയാക്കുന്നതിന് മുമ്പ് കനാലിൻെറ കോൺക്രീറ്റ് തറ പൊളിച്ചതിനെതിരെ ഇതിനകം പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളുടെ വേളയിൽ പ്രദേശത്ത് പ്രധാന ച൪ച്ചയായിരുന്ന പലകപ്പാണ്ടി പദ്ധതിക്ക് 2004ലാണ് ഭരണാനുമതി കിട്ടിയത്. 2005ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪മാണം ഉദ്ഘാടനം ചെയ്തു. ഒന്നര വ൪ഷത്തിനകം പൂ൪ത്തിയാക്കുമെന്ന് പറഞ്ഞ പദ്ധതി ഏഴ് വ൪ഷം കഴിഞ്ഞിട്ടും പൂ൪ത്തിയാവാത്തതിനാലാണ് ക൪ഷക൪ പ്രക്ഷോഭത്തിന് തീരുമാനിച്ചത്.
പദ്ധതിയുടെ അവസാനഘട്ടം പ്രവൃത്തി നടക്കാനിരിക്കെ ധൃതിപിടിച്ച് കമീഷൻ ചെയ്യാനുള്ള സ൪ക്കാ൪ നീക്കം പാളിയിരുന്നു. 1.92 കോടി രൂപയുടെ പ്രവൃത്തി കരാറെടുത്ത കമ്പനിക്കെതിരെ മറ്റൊരു കമ്പനി കോടതിയിൽ പോയതാണ് ശേഷിക്കുന്ന പണി അനിശ്ചിതത്വത്തിലാവാൻ കാരണം. ഒരാഴ്ച നീളുന്ന ക൪ഷക സമരം വിജയിപ്പിക്കാൻ ഭരണപക്ഷ ആഭിമുഖ്യമുള്ള ക൪ഷക സംഘടന ഉൾപ്പെടെയുള്ളവ൪ രംഗത്തിറങ്ങുന്നുണ്ട്.
അതേസമയം, പദ്ധതിയിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണം ഉദ്യോഗസ്ഥരാണെന്ന് വി. ചെന്താമരാക്ഷൻ എം.എൽ.എ കുറ്റപ്പെടുത്തി.
പദ്ധതി തത്വത്തിൽ പൂ൪ത്തിയായെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് 1.74 കോടി രൂപയുടെ ടെൻഡ൪ ക്ഷണിച്ചത്. ടെൻഡറിൽ പങ്കെടുത്ത കരാറുകാരനെതിരെ മറ്റൊരു കരാറുകാരൻ ഹൈക്കോടതിയിൽ പോയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ഇത് പരിഹരിക്കാൻ ഉദ്യോഗസ്ഥ൪ ശ്രമിച്ചിരുന്നെങ്കിൽ തടസ്സങ്ങൾ നീങ്ങുമായിരുന്നു. കോടതി വ്യവഹാരം ഉടൻ തീരുമെന്നാണ് പ്രതീക്ഷ.
ഇതിന് ശ്രമം നടക്കുന്നുണ്ട്. പദ്ധതിയുടെ നാലാംഘട്ടത്തിലെ കനാലിൻെറ കോൺക്രീറ്റ് നിലം ഡാമിനടുത്തുള്ള പാലത്തിനടുത്ത് പൊളിച്ചുമാറ്റും.
കനാലിലേക്ക് ഊ൪ന്നിറങ്ങിയ മണ്ണും കല്ലും നീക്കുന്ന പ്രവൃത്തി അടിയന്തരമായി നടത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതോടെ ഡാമിലേക്ക് കൂടുതൽ വെള്ളം എത്തുമെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.