സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങ് കുതിക്കുന്നു

ലണ്ടൻ: ആഗോള സ്മാ൪ട്ട് ഫോൺ വിപണിയിലെ അധിപനായി സാംസങ് ചുവടുറപ്പിക്കുന്നു. നടപ്പ് വ൪ഷത്തെ മൂന്നാം പാദത്തിലെ കണക്കുകൾ അനുസരിച്ച് ലോക സ്മാ൪ട്ട്ഫോൺ വിപണിയുടെ മൂന്നിലൊന്ന് സാംസങ് കൈയടക്കി കഴിഞ്ഞു.

2012 ജൂലൈ-സെപ്തംബ൪ കാലയളവിൽ പ്രധാന മോഡലായ ഗാലക്സി എസ് 3 ഉൾപ്പെടെ 5.63 കോടി സ്മാ൪ട്ട് ഫോണുകളാണ്  സാംസങ് വിറ്റത്. ലോകവിപണികളിൽ ഇക്കാലയളവിൽ വിറ്റ ആകെ സ്മാ൪ട്ട് ഫോണുകളുടെ 31.3 ശതമാനം വരുമിത്. അതേസമയം സാംസങ്ങിൻെറ പ്രധാന എതിരാളികളായ ആപ്പിൾ വിറ്റതിൻെറ ഇരട്ടി വരും ഇത്. ആപ്പിളിൻെറ വിപണി പങ്കാളിത്തം 15 ശതമാനം മാത്രമാണ്. 2.69 കോടി ഐ ഫോണുകളാണ് ആപ്പിൾ നടപ്പ് വ൪ഷത്തിൻെറ മൂന്നാം പാദത്തിൽ വിറ്റത്.

സാംസങ് വിറ്റ സ്മാ൪ട്ട് ഫോണുകളിൽ 1.8 കോടി എണ്ണം ഗാലക്സി എസ് 3 ആണ്. എന്നാൽ 2012ലെ രണ്ടാം പാദത്തിൽ വിറ്റ ഫോണുകളെ അപേക്ഷിച്ച് സാംസങിൻെറയും ആപ്പിളിൻെറയും വിൽപ്പന മൂന്നാം പാദത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.

സ്മാ൪ട്ട് ഫോണുകളുടെ വിൽപ്പനയിൽ മൂന്നാം സ്ഥാനം കനേഡിയൻ കമ്പനിയായ റിം ആണ്. ഇവരുടെ ബ്ളാക്ക്ബറി ഫോണുകൾ ലോക വിപണിയുടെ 4.3 ശതമാനം കൈയ്യടക്കിയിട്ടുണ്ട്. 4.2 ശതമാനം വിപണി പങ്കാളിത്തവുമായ ചൈനീസ് കമ്പനിയായ ഇസഡ്.ടി.ഇ നാലും തൈവാൻെറ എച്ച്.ടി.സി നാലു ശതമാനം പങ്കാളിത്തവുമായി അഞ്ചും സ്ഥാനത്ത് എത്തി.

അതേസമയം സ്മാ൪ട്ട് ഫോണുകളുടെ വിൽപ്പനയിൽ വൻ വിജയം നേടിയതോടെ സാംസങ് നടപ്പ് സാമ്പത്തിക വ൪ഷത്തെ മൂന്നാം പാദത്തിൽ മികച്ച വള൪ച്ച നേടി. ലാഭം ഇരട്ടിച്ച് 597 കോടി ഡോളറിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.