ദേഹമാസകലം കടിയേറ്റ മുറിവുകളുമായി മലയാളി യുവതി ഒമാനില്‍ നീതിതേടുന്നു

മസകത്ത്: ദേഹമാസകലം മനുഷ്യൻെറ കടിയേറ്റ് രക്തമൊലിക്കുന്ന പാടുകളുമായി മലയാളി വീട്ടുജോലിക്കാരി ഒമാനിലെ സൊഹാ൪ ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ, ആശുപത്രിവിട്ടയുടൻ തൊഴിലുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശിനിയായ ഈ 25കാരി സൊഹാറിലെ ജയിലാണെന്ന് സാമൂഹിക പ്രവ൪ത്തക൪ ‘ഗൾഫ് മാധ്യമ’ത്തെ അറിയിച്ചു.
രണ്ടുവ൪ഷത്തെ വിസാകാലാവധി പൂ൪ത്തിയാക്കിയിട്ടും നാട്ടിലേക്ക് തിരിച്ചുവിടാത്തതിൽ പ്രതിഷേധിച്ച് ജോലിയിൽ നിന്ന് വിട്ടുനിന്ന തന്നെ തൊഴിലുടമയുടെ ഭാര്യ ദേഹമാസകലം കടിച്ച് മാരകമായി പരിക്കേൽപിക്കുകയായിരുന്നുവെന്ന് യുവതി ജയിൽ സന്ദ൪ശിച്ച  
സാമൂഹിക പ്രവ൪ത്തകനും കെ.എം.സി.സി ഭാരവാഹിയുമായ കെ.യൂസുഫ് സലിമിനോട് പറഞ്ഞു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇവ൪ക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സൊഹാറിലെ കെ.എം.സി.സി. പ്രവ൪ത്തക൪. 30 വയസിന് മുകളിൽ പ്രായമുള്ളവ൪ക്ക് മാത്രം വീട്ടുജോലിക്കാരിയുടെ വിസ ലഭിക്കുന്ന ഒമാനിൽ 25കാരിയായ ഇവരെത്തിയത് എങ്ങനെയാണ് എന്നതും ദുരൂഹമാണ്.
മുഖത്തും കഴുത്തിലും നെഞ്ചിലും കടിയേറ്റ ആഴമേറിയ പാടുകളോടെയാണ് ഇവ൪ പൊലീസ് കസ്റ്റഡിയിൽ കഴിയുന്നത്. കഴിഞ്ഞ 26 മാസമായി സൊഹാറിലെ ഒരു ഒമാനി കുടുംബത്തിലെ വീട്ടുജോലിക്കാരിയാണ് ഇവ൪. തൊഴിൽകരാ൪ പ്രകാരം രണ്ടു വ൪ഷം പൂ൪ത്തിയാക്കിയിട്ടും യുവതിയെ നാട്ടിലയക്കാൻ തൊഴിലുടമ തയാറാകുന്നില്ല.  
ഈമാസം 22ന് രാത്രി 11 കടിയേറ്റ് രക്തമൊലിക്കുന്ന പാടുകളുമായി യുവതി സോഹാ൪ ആശുപത്രിയിൽ ചികിൽസതേടിയത്. നെഞ്ചിനും മുഖത്തും അടിയും കടിയുമേറ്റതിൻെറ മുറിവുകൾ ഉള്ളതായി മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു. ക്രൂരമായ പീഡനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയോടിയ ഇവ൪ ടാക്സിയിൽ ആശുപത്രിയിലെത്തുകയായിരുന്നുവത്രെ. ഇവരെ പിന്തുട൪ന്ന തൊഴിലുടമയും ഭാര്യയും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് യുവതി പറയുന്നു. താൻ നിരപരാധിയാണെന്നും തന്നെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും ജയിലിൽ സന്ദ൪ശിച്ചവരോട് ഇവ൪ കരഞ്ഞുപറഞ്ഞു. യുവതിയെ മ൪ദിച്ചവ൪ക്കെതിരെ പരാതിയുണ്ടെന്നും അവ൪ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൊഹാ൪ പൊലീസ് അധികൃതരും വ്യക്തമാക്കി.
പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന യുവതിക്ക് ആവശ്യമായ മുഴുവൻ നിയമ സഹായങ്ങളും ലഭ്യമാക്കണമെന്നും ഇവരെ നാട്ടിലേക്ക് തിരിച്ചുവിടാൻ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് മസ്കത്ത് ഇന്ത്യൻ എംബസിയെ സമീപിക്കുമെന്നും യൂസഫ് സലിം പറഞ്ഞു.
നാട്ടിലെയും ഒമാനിലെയും നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഏജൻറുമാ൪ 25കാരിയെ ഒമാനിലെത്തിച്ചത് എന്ന് വ്യക്തമാണ്. സൊഹാറിലുള്ള ആലപ്പുഴ സ്വദേശിയായ റംല എന്ന ഏജൻറാണ് തന്നെ സൊഹാറിലെത്തിച്ചതെന്ന് യുവതി പറയുന്നു. താൻ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ റംലയുടെ പക്കലാണത്രെ. ‘ചവട്ടികയറ്റ്’ എന്ന പേരിൽ നിയമങ്ങൾ മറികടന്ന് യുവതികളെ വിദേശത്തേക്ക് വിടുന്ന സംഘങ്ങൾ സജീവമാണെന്നതിൻെറ തെളിവ് കൂടിയാണ് പീഡനത്തിനിരയായ ഈ യുവതി. കഴിഞ്ഞവ൪ഷം ഇത്തരത്തിൽ സൊഹാറിലെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവവും സാമൂഹിക പ്രവ൪ത്തക൪ ചൂണ്ടിക്കാട്ടുന്നു. റംല എന്ന ഏജൻറിനെ പലതവണ ഫോണിൽ ബന്ധപെടാൻ ശ്രമിച്ചങ്കെിലും കിട്ടിയിട്ടില്ല. തൊഴിൽ നിയമങ്ങൾ ശക്തമാകുമ്പോഴും പഴുതുകൾ കണ്ടെത്തുന്ന ഏജൻറുമാ൪ ഇപ്പോഴും ഇന്ത്യൻ യുവതികൾക്ക് ചതിക്കുഴികൾ ഒരുക്കുന്നു എന്നതിൻെറ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് നെഞ്ചും ശരീരവും നീറി കരയുന്ന സൊഹാറിലെ ഈ തിരുവനന്തപുരം വെന്നിക്കോട് സ്വദേശിനിയായ ഈ 25കാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.