കോഴിക്കോട്: കൊച്ചി മെട്രോയുടേതെന്ന പോലെ നി൪മാണം വൈകുന്നതുമൂലം കോഴിക്കോട്ടെ മോണോറെയിലിനും പ്രതിദിനമുണ്ടാകുന്നത് ലക്ഷങ്ങളുടെ നഷ്ടം. ഏകദേശം 20ലക്ഷത്തിൻെറ നഷ്ടം പ്രവൃത്തി വൈകുന്നതുമൂലം പ്രതിദിനം സംഭവിക്കുന്നുവെന്നാണ് പ്രാഥമിക കണക്ക്. ഭൂമി ഏറ്റെടുക്കൽ, കെട്ടിട നി൪മാണം തുടങ്ങിയ ഇനത്തിലാണ് ഈ നഷ്ടമെന്ന് അധികൃത൪ പറഞ്ഞു.
2015 സെപ്റ്റംബറിൽ പൂ൪ത്തിയാക്കുന്ന തരത്തിലാണ് മോണോറെയിൽ പദ്ധതിയുടെ ആദ്യഘട്ടം വിഭാവനം ചെയ്തത്. മെഡിക്കൽ കോളജ് മുതൽ മീഞ്ചന്ത വരെ 14 കിലോമീറ്റ൪ ദൈ൪ഘ്യമുള്ള പദ്ധതിക്ക് 1991 കോടിയാണ് കണക്കാക്കിയത്. ഭൂമി ഏറ്റെടുക്കുന്നതിനു പുറമെ നഷ്ടപരിഹാരം, കെട്ടിട നി൪മാണചെലവ്, തൊഴിലാളികളുടെ കൂലി, നി൪മാണ സാമഗ്രികളുടെ വില തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് പദ്ധതി റിപ്പോ൪ട്ട് തയാറാക്കിയത്. പ്രവൃത്തി വൈകുന്നതിനനുസരിച്ച് ചെലവ് ഇരട്ടിയാവും. ഇത് പദ്ധതിയെ സാരമായി ബാധിക്കുമെന്നാണ് ഡി.എം.ആ൪.സി അധികൃത൪ പറയുന്നത്.
മോണോറെയിൽ പ്രഖ്യാപിച്ചയുടൻ തന്നെ പദ്ധതി റിപ്പോ൪ട്ട് തയാറാക്കാൻ ഡി.എം.ആ൪.സിയെ സ൪ക്കാ൪ ചുമതലപ്പെടുത്തി. റെക്കോ൪ഡ് വേഗത്തിൽ തയാറാക്കിയ റിപ്പോ൪ട്ട് കഴിഞ്ഞ ജൂൺ 19ന് സമ൪പ്പിച്ചെങ്കിലും ഒക്ടോബ൪ മൂന്നിനാണ് മന്ത്രിസഭ അംഗീകരിച്ചത്. മാസങ്ങൾ കഴിഞ്ഞ് പദ്ധതിക്ക് ഭരണാനുമതി നൽകിയെന്നല്ലാതെ ഇതു സംബന്ധിച്ച് രേഖാമൂലം ഒരറിയിപ്പും ഡി.എം.ആ൪.സിക്ക് ഇതുവരെ നൽകിയില്ല. പദ്ധതി ഡി.എം.ആ൪.സിയെ ഏൽപിക്കുന്നുവെന്നും ഭരണാനുമതി നൽകിയെന്നുമുള്ള വാ൪ത്തകൾ മാത്രമാണുള്ളതെന്ന് ഡി.എം.ആ൪.സിയിലെ മുതി൪ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
മുഖ്യമന്ത്രി ചെയ൪മാനും പൊതുമരാമത്ത് മന്ത്രി വൈസ് ചെയ൪മാനുമായുള്ള 12 അംഗ കമ്പനി രൂപവത്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഈ കമ്പനി രജിസ്റ്റ൪ ചെയ്തശേഷമാണ് നി൪മാണം സംബന്ധിച്ച് ഡി.എം.ആ൪.സിയുമായി ധാരണാപത്രം ഒപ്പിടേണ്ടത്. എന്നാൽ, കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഡി.എം.ആ൪.സി എടുക്കുന്ന തീരുമാനത്തിനനുസരിച്ചാവും മോണോറെയിലിൻെറയും ഭാവി. ന്യൂദൽഹിക്കു പുറത്തെ നി൪മാണം ഏറ്റെടുക്കണമെങ്കിൽ ബോ൪ഡ് യോഗത്തിൻെറ അനുമതി വേണമെന്നാണ് ഡി.എം.ആ൪.സിയുടെ പുതിയ നിബന്ധന. നവംബ൪ 15ന് ചേരുന്ന ബോ൪ഡ് യോഗത്തിൽ അനുമതി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവും.
ഡി.എം.ആ൪.സിയെ ഒഴിവാക്കിയാൽ ആഗോള ടെണ്ട൪ വിളിച്ചാവും പദ്ധതി നടപ്പാക്കുക. ടെണ്ട൪ നടപടികൾ പൂ൪ത്തിയായി പദ്ധതി നടപ്പാവാൻ വ൪ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. ബേപ്പൂ൪ തുറമുഖത്തിൻെറ വികസനത്തിന് ആഗോള ടെണ്ട൪ വിളിച്ച് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് വ൪ഷങ്ങൾ കഴിഞ്ഞിട്ടും പൂ൪ത്തിയാകാത്തതാണ് ജില്ലയുടെ അനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.