കൊച്ചി: കൊച്ചിയിലെ കെ.എഫ്.സി ഔ്ലെറ്റിൽനിന്ന് ചീഞ്ഞ ചിക്കൻ കണ്ടെത്തി. വൈറ്റില ഗോൾഡ്സൂക്കിലെ സെൻററിൽനിന്നാണ് തിരുവനന്തപുരം സ്വദേശി അനൂപിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും ചീഞ്ഞ ചിക്കൻ ലഭിച്ചത്.
ഞായറാഴ്ച രാത്രി 10.10 ഓടെ ഭക്ഷണം കഴിക്കാനായി സെൻററിൽ കയറി ഫാമിലി പാക്ക് വറുത്ത ചിക്കൻ വാങ്ങിയ ഇവ൪ കടുത്ത ദു൪ഗന്ധം വമിച്ചതിനെത്തുട൪ന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് ചിക്കൻ ചീഞ്ഞതായി കണ്ടെത്തിയത്. ചിക്കൻ ദിവസങ്ങളോളം പഴക്കമുള്ളതാണെന്നും വ്യക്തമായി. ഉടൻ ഇക്കാര്യം സെൻറ൪ അധികൃതരെ അറിയിച്ചശേഷം വിവരം ഫുഡ്സേഫ്റ്റി ജില്ലാ ഓഫിസ൪ കെ. അജിത്കുമാറിനെ ഫോണിൽ അറിയിച്ചു. വാങ്ങിയ ചിക്കനുമായി ഇവ൪ മടങ്ങി. രാത്രിയായതിനാൽ സെൻററിൽ നേരിട്ടെത്തി പരിശോധന ഞായറാഴ്ച നടന്നില്ല. തിങ്കളാഴ്ച രാവിലെ പരിശോധനക്ക് ആരോഗ്യ ഇൻസ്പെക്ട൪മാരെ ചുമതലപ്പെടുത്തിയിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ ജില്ലാ ഓഫിസ൪ കെ. അജിത്കുമാ൪ ‘മാധ്യമ’ത്തോട് പറഞ്ഞു.
ചിക്കൻ വാങ്ങിയ ഉപഭോക്താവ് പരാതി നൽകിയതായി കെ.എഫ്.സി ഔ്ലെറ്റ് നടത്തിപ്പുകാ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.