പ്രതിരോധ കുത്തിവെപ്പിന് കാലാവധി കഴിഞ്ഞ മരുന്ന്

കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പിന് കാലാവധി കഴിഞ്ഞ മരുന്നും. ഹിബ്, ഡി.ടി.പി  എന്നീ മരുന്നുകൾ ക്വാഡ്രാവാക്സ് എന്ന പേരിൽ ഒരു പാക്കറ്റായാണുള്ളത്. ഇതിൽ ഹിബ് 2013 വരെ കാലാവധിയുണ്ടെങ്കിലും ഡി.ടി.പിയുടെ കാലാവധി 2012 ജൂലൈയിൽ കഴിഞ്ഞതാണ്.
ചേവായൂ൪ സ്വദേശി ഷിബുലാലുവിൻെറ 18 മാസം പ്രായമുള്ള കുട്ടിക്ക് കുത്തിവെപ്പിന് വന്നപ്പോഴാണ് കാലാവധി  കഴിഞ്ഞ മരുന്ന് ശ്രദ്ധയിൽപെട്ടത്. എന്നാൽ, നാലുതരം മരുന്നുകളടങ്ങി ക്വാഡ്രാ വാക്സ് ഇപ്പോൾ ഉപയോഗിക്കാറില്ലെന്നും സ൪ക്കാ൪ നൽകുന്നത് പെൻറാവാക്സ് എന്ന അഞ്ചുതരം മരുന്നുകളടങ്ങിയ വാക്സിനാണെന്നും ഐ.എം.സി.എച്ച് സൂപ്രണ്ട് അറിയിച്ചു. സ൪ക്കാ൪ സൗജന്യമായി പെൻറാവാക്സ് നൽകുമ്പോൾ ക്വാഡ്രാവാക്സ് എഴുതിയത് ആരാണെന്ന് അന്വേഷിക്കുമെന്നും അവ൪ക്കെതിരെ നടപടിയെടുക്കുമെന്നും സൂപ്രണ്ട് ഡോ. മോഹൻകുമാ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.