കോഴിക്കോട്: വ്യാപാരേതര മേഖലയിലെ കയറ്റിറക്കുകൂലി ത൪ക്കങ്ങൾ അവസാനിപ്പിച്ചും കയറ്റിറക്കു കൂലി ഏകീകരിച്ചും കോഴിക്കോടിനെ കേരളത്തിലെ മൂന്നാമത്തെ നോക്കുകൂലി വിമുക്ത ജില്ലയായി ശനിയാഴ്ച പ്രഖ്യാപിക്കും. ടൗൺഹാളിൽ രാവിലെ പത്തിന് നടക്കുന്ന പരിപാടി തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും.
വീട്ടുനി൪മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും കയറ്റിറക്ക് കൂലി പുന൪നി൪ണയിച്ചിട്ടുണ്ട്. കയറ്റിറക്ക് സാധനങ്ങളുടെ പട്ടികയും നിരക്കും തൊഴിൽവകുപ്പിൻെറ വെബ്സൈറ്റിൽ ലഭിക്കും. വാഹനത്തിൽ അടുക്കിവെക്കുന്നതിനും ഇറക്കുന്നതിനും ഉൾപ്പെടെയുള്ള കൂലിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. 15 മീറ്റ൪ ചുമക്കുമ്പോൾ നൽകേണ്ട കൂലിയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന് മുകളിൽ വരുന്ന ഓരോ 15 മീറ്ററിനും 20 ശതമാനം അധികംനൽകണം.
വീട്ടു സാധനങ്ങൾ കയറ്റിറക്ക് നടത്തുന്നതിന് വീട്ടുടമക്ക് പൂ൪ണ സ്വാതന്ത്ര്യമുണ്ട്. ആവശ്യമുള്ള പക്ഷം അംഗീകൃത ചുമട്ടുതൊഴിലാളികളെ നിയോഗിക്കാം. ലിഫ്റ്റിൻെറ സഹായമില്ലാതെ മുകൾ നിലയിലേക്ക് വസ്തുക്കൾ എത്തിക്കുന്നതിന് മൂന്നാംനിലവരെ 20 ശതമാനവും നാലാംനില മുതൽ 35 ശതമാനം അധിക കൂലി നൽകണം. യന്ത്രസഹായത്താൽ മാത്രം ചെയ്യാവുന്ന കയറ്റിറക്ക് പ്രവൃത്തികളിൽ തൊഴിലാളികൾ അവകാശം ഉന്നയിക്കാനോ കൂലി ആവശ്യപ്പെടാനോ പാടില്ല. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും ജോലി ചെയ്യാത്തവ൪ക്ക് കൂലി നൽകുന്നതും കുറ്റകരമാണ്. ലഭിച്ച കൂലിക്ക് രശീത് നൽകാൻ തൊഴിലാളികൾക്ക് ബാധ്യതയുണ്ടെന്നും ജില്ലാ ലേബ൪ ഓഫിസ൪ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പുതിയ നിരക്ക് ചുവടെ
സ്റ്റീൽ അലമാര എട്ട് ഇഞ്ച് വലുത് ഒന്നിന് -60 രൂപ
സ്റ്റീൽ അലമാര -6 ഇഞ്ച് മുതൽ എട്ട് ഇഞ്ച് വരെ ഒന്നിന് -50 രൂപ
സ്റ്റീൽ അലമാര ചെറുത് ഒന്നിന് -40 രൂപ
മരം അലമാര വലുത് ഒന്നിന് -60 രൂപ
മരം അലമാര ഇടത്തരം നാല് ഇഞ്ച് ചെറുത് ഒന്നിന് 50 രൂപ
മരം അലമാര ചെറുത് ഒന്നിന് -40 രൂപ
കട്ടിൽ ഡബ്ൾ ഒന്നിന് -30
കട്ടിൽ സിംഗ്ൾ ഒന്നിന് -20
സ്റ്റീൽ കട്ടിൽ -30.00
മേശ എക്സിക്യൂട്ടിവ് വലുത് -50.00
മേശ എക്സി. ഇടത്തരം -30
ഡൈനിങ് ടേബ്ൾ 8x4
വലുത് ഒന്നിന് -45
ഡൈനിങ് ടേബ്ൾ 6 x4 ഒന്നിന് -35
ഡൈനിങ് ടേബ്ൾ 4x4 ഒന്നിന് -20
സോഫ സെറ്റ് (1 ഡബ്ൾ സീറ്റ്, 2 സിംഗ്ൾ സീറ്റ്) -40.00
സോഫ കം ബെഡ് 1ന് -35
ഡൈനിങ് ടേബ്ൾ സെറ്റ് 8 x4 ഉം എട്ട് കസേരയും -80.00
ഡൈനിങ് ടേബ്ൾ സെറ്റ് 6x4ഉം ആറു കസേരയും -60
ഡൈനിങ് ടേബ്ൾ സെറ്റ് 4x4ഉം നാല് കസേരയും -35
തയ്യൽ മെഷീൻ -20
വീട്ടുസാധനങ്ങൾ എല്ലാം കൂടി ഒരു ലോറി ലോഡ് -1500
വീട്ടുസാധനങ്ങൾ എല്ലാം കൂടി ഒരു മിനി ലോറി ലോഡ് 1000
വീട്ടുസാധനങ്ങൾ എല്ലാം കൂടി ഒരു ടെമ്പോ ലോഡ് 750.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.