ഇരുചക്ര വാഹനലോകം ഭരിച്ചിരുന്ന സ് പ്ളെൻഡ൪ മഹാരാജാവിൻെറ പണി പോയി. കിട്ടിയ തക്കം നോക്കി ബജാജ് ഡിസ്ക്കവ൪ ഭരണം പിടിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ വിൽപനയുണ്ടായിരുന്ന സ് പ്ളെൻഡറിന് ഈ ഗതി വരുമെന്ന് കൊട്ടാരം വിദൂഷകൾ പോലും കരുതിയില്ല. ഹോണ്ടയുമായി ചേ൪ന്ന് ഹീറോ നടത്തിയ പടയോട്ടം പെട്രോൾ തീ൪ന്ന് നിന്നുപോയ ശേഷം ഹീറോയുടെ പടക്കുതിരകൾ പൊതുവെ പട്ടിണിയിലാണ്. ഹീറോയുടെ വണ്ടികളുടെ വിൽപന കുറയുന്നുവെന്നാണ് വിപണി നൽകുന്ന സൂചന് അതോടൊപ്പം ഡിസ്കവറിൻെറ വിൽപന കൂടുന്നതുകണ്ട് ബജാജ് തന്നെ അന്തംവിട്ടുനിൽപാണ്. സെപ്റ്റംബറിൽ 122,968 ഡിസ്കവറുകൾ വിറ്റപ്പോൾ സ്പ്ളെൻഡറിൻെറ വിൽപന 121,018ൽ ഒതുങ്ങി. ഇതോടെ ലോകത്ത് ഏറ്റവുമധികം വിൽക്കുന്ന ബൈക്ക് ഡിസ്ക്കവറായി. 100, 125 സിസികളിൽ പെടുന്ന നാലിനം സ് പ്ളെൻഡറുകളാണ് വാഹനലോകത്തുള്ളത്. ഇവയുടെ വിൽപനയിൽ 50.54 ശതമാനത്തിൻെറ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ 244,683 വണ്ടികൾ ഇവ൪ വിറ്റുവെന്ന് ഓ൪ക്കണം. ഡിസ്കവറിന് 100 മുതൽ 150 വരെ സിസിയുള്ള നാലുമോഡൽ ഉണ്ട്. കഴിഞ്ഞ ഏപ്രിലിൽ 101,962 എണ്ണം വിറ്റ ഇവ൪ക്ക് 20.6 ശതമാനം വള൪ച്ചയുണ്ടായി. പക്ഷേ ഇതൊരു താൽകാലിക തിരിച്ചടി മാത്രമാണെന്നാണ് ഹീറോയുടെ വിലയിരുത്തൽ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വിപണികളിലേക്ക് എത്തുന്നതോടെ ഹീറോക്ക് വീണ്ടും രാജാവാകാൻ പറ്റുമെന്നാണ് കണിയാൻമാ൪ പറയുന്നത്. കെനിയ,നൈജീരിയ, കൊളംമ്പിയ ബംഗ്ളാദേശ് എന്നിവിടങ്ങളിൽ പുതിയ ഫാക്ടറികൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണവ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.