പുളിക്കലില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് വ്യാപക നാശം

പുളിക്കൽ: ആന്തിയൂ൪ക്കുന്ന് കുറവങ്ങാട്ടുപുറായിൽ ഇടിമിന്നലിൽ വീടുകൾക്ക് കേടുപാട് സംഭവിച്ചു. തൊഴുത്തിൽ കെട്ടിയിട്ട ഉഴവുകാളകൾ ചത്തു. ചൊവ്വാഴ്ച വൈകിട്ട്  നാലിന് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് നഷ്ടം സംഭവിച്ചത്.
കൂപ്പാടൻ ഗോപി, കോതെരി വേലായുധൻ, പാലാടൻ അഷ്റഫ്, പയ്യാരൻ നായടിക്കുട്ടി, പുതിയമ്പറത്ത് പുറായ് ബൽക്കീസ് എന്നിവരുടെ വീടുകൾക്കാണ് ഇടിമിന്നലിൽ കേടുപറ്റിയത്.
 കൂപ്പാടൻ ഗോപിയുടെ ഉഴവുകാളകളാണ് ചത്തത്. ഗോപിയുടെ വീടിനും വ്യാപക നഷ്ടം സംഭവിച്ചു. കോൺക്രീറ്റ് മേൽക്കൂരയിലും ചുമരുകളിലും വിള്ളലുകൾ ഉണ്ടായി. മേൽകൂരയുടെ കോൺക്രീറ്റ് അട൪ന്നുവീണു
വൈദ്യുതി ലൈൻ പാടെ നശിച്ചു. സ്വിച്ച് ബോ൪ഡുകളും മീറ്റ൪ ബോ൪ഡും തക൪ന്ന് ദൂരെ തെറിച്ച് വീണു. ഈ സമയത്ത് ഗോപിയും കുടുംബാംഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.
ഗോപിയുടെ അയൽപക്കത്തെ കോതെരി വേലായുധൻെറ വീടിൻെറ ഗ്ളാസ് ജനലുകൾ പാടെ തക൪ന്നു. ചുമരിൽ വിള്ളലും ഉണ്ടായി. പാലാടൻ അഷ്റഫിൻെറ വീട്ടിലെ വൈദ്യുതി ബന്ധം തകരാറിലായി. പയ്യാരൻ നായടികുട്ടിയുടെയും ബൽക്കീസിൻെറയും വീടുകളുടെ ജനലുകൾക്ക് കേടുപാട് സംഭവിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അബ്ദുല്ലയുടെയും വാ൪ഡംഗം എ. അയ്യപ്പൻെറയും നേതൃത്വത്തിൽ പഞ്ചായത്ത് സമിതിയംഗങ്ങൾ വീട് സന്ദ൪ശിച്ചു. ധനസഹായം ലഭ്യമാക്കാൻ  പരിശ്രമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വ്യക്തമാക്കി.കൊണ്ടോട്ടി മ൪ക്കസുൽ ഉലൂം ഇംഗ്ളീഷ് സ്കൂളിൽ ഓപൺ സ്കൂൾ പരീക്ഷക്കെത്തിയ വിദ്യാ൪ഥി ഇടിയുടെ ശബ്ദംകേട്ട് ബോധരഹിതനായി. കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.