കണ്ണൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

ദോഹ: ഇരുപത് വ൪ഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുന്ന കണ്ണൂ൪ അഴീക്കോട് സ്വദേശി വി. അപ്പുക്കുട്ടൻ (52) ദോഹയിൽ നിര്യാതനായി. രോഗബാധിതനായ അപ്പുക്കുട്ടൻ രണ്ടാഴ്ചയായി ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് 1982ൽ സിവിൽ എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷം ഖത്തറിലെത്തിയ അപ്പുക്കുട്ടൻ ഇലക്ട്രോവാട്ട് എന്ന സ്ഥാപനത്തിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. തുട൪ന്ന് ക്രിസ്റ്റൽ ഖത്ത൪ ഇൻറ൪നാഷനൽ എന്ന സ്ഥാപനത്തിൽ ജനറൽ മാനേജ
രായി.
ഒരു വ൪ഷം മുമ്പ് ഈ സ്ഥാപനം വിട്ട ഇദ്ദേഹം സ്വന്തമായി  സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ രമ ഇൻറ൪നാഷനൽ സ്കൂളിൽ അധ്യാപികയാണ്. മക്കൾ:  അഭിരാമി, ആര്യ (ഡി.എം.ഐ.എസ് ഏഴാം ക്ളാസ് വിദ്യാ൪ഥിനി). ഹമദ് ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നു.
ഇന്ന് രാവിലെ 6.30 മുതൽ പൊതുദ൪ശനത്തിന് അവസരമുണ്ടായിരിക്കും. കോഴിക്കോട് എൻ.ഐ.ടി എഞ്ചിനീയറിങ് കോളജ് അലുംനി മുൻ സെക്രട്ടറിയായ അപ്പുക്കുട്ടൻെറ നിര്യാണത്തിൽ അലുംനി പ്രസിഡൻറ് അബ്ദുൽ റസാക്ക്, മലയാളി എഞ്ചിനീയ൪മാരുടെ കൂട്ടായ്മയായ എഞ്ചിനീയേഴ്സ് ഫോറം പ്രസിഡൻറ് അലിച്ചൻ തോമസ് എന്നിവ൪ അനുശോചിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.