കോന്നി: സി.പി.എം പ്രവ൪ത്തക൪ കോന്നി സി.ഐ ഓഫിസിലേക്ക് നടത്തിയ മാ൪ച്ചിൽ നേരിയ സംഘ൪ഷം, സി.ഐക്കും എസ്.ഐക്കും പരിക്കേറ്റു. കൊടി കെട്ടാനുപയോഗിച്ച കമ്പ് കൊണ്ട് അടൂ൪ സി.ഐ ശ്രീകുമാറിനും, കല്ലേറിൽ കോന്നി എസ്.ഐ സലീമിനുമാണ് പരിക്കേറ്റത്. സി.ഐയുടെ ഇടതുകൈമുട്ടിന് മുകളിലും എസ്.ഐക്ക് തലക്കുമാണ് പരിക്കേറ്റത്.
എസ്.എഫ്.ഐ നേതാവ് ജയകൃഷ്ണനെ കള്ളക്കേസിൽ കുടുക്കി ലോക്കപ്പിലിട്ട് മ൪ദിച്ച കോന്നി സി.ഐ എം.ആ൪. മധുബാബു, എ.എസ്.ഐ ഗോപകുമാ൪ എന്നിവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാ൪ച്ച്. രാവിലെ11.30ന് കോന്നി ടെലിഫോൺഭവന് മുന്നിൽ അടൂ൪ ഡിവൈ. എസ്.പി അനിൽദാസിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാ൪ച്ച് തടഞ്ഞു. വലയം ഭേദിച്ച് നീങ്ങാൻ തുടങ്ങിയ സി.പി.എം പ്രവ൪ത്തകരെ പൊലീസ് തടഞ്ഞത് ഉന്തിലും തള്ളിലും കലാശിച്ചു. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥ൪ക്ക് പരിക്കേറ്റത്.
സുരേഷ്കുറുപ്പ് എം.എൽ.എ മാ൪ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി സെക്രട്ടറി എൻ.എസ്. ഭാസി അധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി കെ.അനന്തഗോപൻ, രാജു എബ്രഹാം എം.എൽ.എ, എ. പത്മകുമാ൪, പി.ജെ. അജയകുമാ൪, ശ്യാംലാൽ എന്നിവ൪ സംസാരിച്ചു. എലിയറക്കൽ നിന്നും ആരംഭിച്ച പ്രകടത്തിന് വി.ബി. ശ്രീനിവാസൻ, രാജേഷ്, കെ.എം. മോഹനൻ നായ൪, ലാലാജി, കെ.പി. ഉദയകുമാ൪ എന്നിവ൪ നേതൃത്വം നൽകി.
പമ്പ സി.ഐ സുധാകരപിള്ള, കോന്നി, തണ്ണിത്തോട്, കൂടൽ എസ്.ഐമാ൪ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും മാ൪ച്ചിനെ നേരിടാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.