ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ഇറാനില്‍ അറസ്റ്റില്‍

ദോഹ: ഖത്തറിൽ നിന്ന് പോയ തമിഴ്നാട്ടുകാരായ 30ഓളം മൽസ്യത്തൊഴിലാളികളെ ഇറാൻ അതി൪ത്തിയിൽ കോസ്റ്റ് ഗാ൪ഡ് അറസ്റ്റ് ചെയ്തു. ആറ് ബോട്ടുകളിലായി ചൊവ്വാഴ്ച വക്റയിൽ നിന്ന് പുറപ്പെട്ട ഇവരെ സമുദ്രാതി൪ത്തി ലംഘിച്ചെന്ന പേരിലാണ് വ്യാഴാഴ്ച കോസ്റ്റ്ഗാ൪ഡ് പിടികൂടിയത്. പിടിയിലായ മൽസ്യത്തൊഴിലാളികളുടെ കൃത്യമായ എണ്ണം അറിവായിട്ടില്ല. ഇവരെല്ലാവരും കന്യാകുമാരി ജില്ലയിൽ നിന്നുള്ളവരാണ്. പിടിയിലായവരിൽ റോൺസൺ, ലിബി, അജി, രാജ, രാജൻ എന്നിവ൪ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.