നെക്സസ് ടാബ്ലെറ്റിൻെറ വിജയം സ്മാ൪ട്ട്ഫോൺ മേഖലയിലും ആവ൪ത്തിക്കാൻ ഗൂഗിൾ വീണ്ടും സ്മാ൪ട്ട്ഫോണുമായി എത്തുന്നു. എൽ.ജിയുമായി ചേ൪ന്ന് പുറത്തിറക്കുന്ന ഗൂഗിൾ നെക്സസ് സ്മാ൪ട്ട്ഫോൺ ഒക്ടോബ൪ അവസാനമോ നവംബ൪ ആദ്യവാരമോ പുറത്തിറങ്ങുമെന്ന് വിവിധ ടെക് വെബ്സൈറ്റുകൾ റിപ്പോ൪ട്ട് ചെയ്യുന്നു.
അസൂസുമായി ചേ൪ന്നുള്ള നെക്സസ്7 ടാബ്ലെറ്റിന് പുറമെ സാംസങുമായി ചേ൪ന്ന് ഗ്യാലക്സി നെക്സസ്, നെക്സസ് എസ് സ്മാ൪ട്ട്ഫോണും എച്ച്.ടി.സിയുമായി ചേ൪ന്ന് നെക്സസ് വൺ സ്മാ൪ട്ട് ഫോണുമാണ് ഗൂഗിൾ മുമ്പ് പുറത്തിറക്കിയിട്ടുള്ളത്.
എൽ.ജിയുടെ ജനപ്രിയ മോഡലായ ഓപ്റ്റിമസ് ജിക്ക് സമാനതകൾ പുല൪ത്തുന്നതാകും ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ അവതാരമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 1280x768 പിക്സൽ ട്രൂ എച്ച്.ഡി ഡിസ്പ്ളേയാകും സ്ക്രീനിന്. എട്ട് അല്ലെങ്കിൽ 13 മെഗാപിക്സൽ കാമറക്കൊപ്പം വയ൪ലെസ് ചാ൪ജറുമുണ്ടാകും.
എട്ട് ജി.ബി,16 ജി.ബി മോഡലുകളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഇതിന് ആൻഡ്രോയിഡിൻെറ പുതിയ പതിപ്പായ 4.2 ആകും ഓപ്പറേറ്റിംഗ് സിസ്റ്റം. 4.6 മുതൽ 4.7 വരെയാകും സ്ക്രീനിൻെറ വലുപ്പം. 1.5 ജിഗാ ഹെ൪ട്സ് വേഗതയുള്ള ക്വാ൪ഡ്കോ൪ സ്നാപ് ഡ്രാഗൺ എസ്4 പ്രൊസ്സസറിനൊപ്പം 2 ജി.ബി റാമും ഉണ്ടാകും. ഇൻബിൽറ്റ് ബാറ്ററിയാണ് ഉൾകെള്ളിച്ചിരിക്കുന്നത്. ഒപ്പം മൈക്രോ എസ്.ഡി കാ൪ഡ് ഉപയോഗിക്കാനും സൗകര്യമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.