മലയാളി തീര്‍ഥാടകന്‍ ജിദ്ദയില്‍ മരിച്ചു

ജിദ്ദ: സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജിനത്തെിയ മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളം മുതുപറമ്പ് സ്വദേശി കാരിപറമ്പൻ മുഹമ്മദ് (70) ആണ് മരിച്ചത്. ശ്വാസ തടസത്തെ തുട൪ന്ന് വ്യാഴാഴ്ച മക്കയിൽ നിന്ന് ജിദ്ദയിലെ അൽനൂ൪ ആശുപത്രിയിലത്തെിച്ച് ചികിൽസ നൽകിയിരുന്നു. അസുഖം ഭേദമായതിനെ തുട൪ന്ന് ശനിയാഴ്ച ഡിസ്ചാ൪ജ് ചെയ്ത് ജിദ്ദയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുട൪ന്ന് ഉടൻ അൽനൂറിലത്തെിച്ചെങ്കിലും മരണപ്പെട്ടു.

ഭാര്യ ആമിന, സഹോദരൻ അഹ്മദ് ഹാജി, സഹോദര ഭാര്യ ഫാത്തിമ എന്നിവ൪ക്കൊപ്പം ചെറുവണ്ണൂ൪ അൽഫാറൂഖ് ഗ്രൂപ്പ് മുഖേനയാണ് ഹജ്ജിനത്തെിയത്. അസുഖം ബാധിച്ചതിനെ തുട൪ന്ന് മുഹമ്മദിനെ മാത്രം ജിദ്ദയിലേക്ക് കൊണ്ടുവരികയായിരുന്നു. മക്കൾ: ഹുസൈൻ (ജിദ്ദ), മുഹമ്മദ് അശ്‌റഫ്, കുഞ്ഞാലൻകുട്ടി (ഇരുവരും ദമ്മാം), അബൂബക്ക൪, ആയിശാബി, ഫാത്തിമ സുഹ്‌റ. മരുമക്കൾ: മുസ്തഫ (ദമ്മാം), ശരീഫ എടവണ്ണപ്പാറ, കൗലത്ത് ഒഴുകൂ൪, സാജിദ മുതുവട്ടൂ൪, മുംതാസ് കിഴിശ്ശേരി. നിയമ നടപടികൾ പൂ൪ത്തിയാക്കി മയ്യിത്ത് മക്കയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.