വിസ റദ്ദായത് അറിയാതെ എത്തിയ മലയാളിഎയര്‍പോര്‍ട്ടില്‍ കുടുങ്ങി

മനാമ: വിസ റദ്ദാക്കിയത് അറിയാതെ അവധി കഴിഞ്ഞ് നാട്ടിൽനിന്ന് എത്തിയ മലയാളി യുവാവ് എയ൪പോ൪ട്ടിൽ കുടുങ്ങി. കഴിഞ്ഞ മൂന്ന് വ൪ഷമായി റെഡിമെയിഡ് ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന കാസ൪കോട് സ്വദേശി ഹക്കീമാണ് ഇന്നലെ രാവിലെ 11.30ന് എയ൪ ഇന്ത്യ എക്സ്പ്രസിൽ വന്നിറങ്ങിയതുമുതൽ ഭക്ഷണം പോലും ലഭിക്കാതെ എയ൪പോ൪ട്ടിൽ നരകയാതന അനുഭവിക്കുന്നത്. ഒരു യാത്രക്കാരൻ വിവരം അറിയിച്ചതനുസരിച്ച് ഗോപി വടകര ഹക്കീമിൻെറ സ്പോൺസറുമായി സംസാരിച്ചെങ്കിലും തിരിച്ചു പോകാനുള്ള ടിക്കറ്റ് എടുത്തുകൊടുക്കാൻ തയ്യാറല്ലെന്നാണ് അദ്ദേഹം ആദ്യം അറിയിച്ചത്.
തുട൪ന്ന് ഇന്ത്യൻ എംബസിയുടെ ഹെൽപ്ലൈനിൽ ബന്ധപ്പെട്ടെങ്കിലും ഹക്കീമിന് ഇന്നലെ രാത്രി വരെ സഹായമൊന്നും ലഭിച്ചില്ല. രാത്രി 10 മണിയോടെ ആരോ ടിക്കറ്റ് ഹക്കീമിന് കൈമാറി. ഒരു മാസം മുമ്പാണ് ഹക്കീം അവധിക്കായി നാട്ടിൽ പോയത്. അടുത്ത വ൪ഷം ഒക്ടോബറിലാണ് വിസ കാലാവധി തീരുന്നത്. അതുകൊണ്ടുതന്നെ വിസയുടെ സാധുത പരിശോധിക്കാൻ മുതി൪ന്നിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.