പാലക്കാട്: മദ്യത്തിൽ മയക്കുമരുന്ന് നൽകി കവ൪ച്ച നടത്തിയ രണ്ടംഗസംഘത്തെ ടൗൺ നോ൪ത് പോലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ തിരൂ൪ ബി.പി. അങ്ങാടി കട്ടച്ചിറ കൊല്ലത്തുപറമ്പിൽ വീട്ടിൽ ഹംസക്കുട്ടി (46), പരപ്പനങ്ങാടി പതിനാറിങ്ങൽ കൂ൪മത്ത് വീട്ടിൽ അസ്ക൪ (30) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂ൪ ജില്ലയിലെ ചെറുതുരുത്തി സ്വദേശി വേണുഗോപാലാണ് കവ൪ച്ചക്ക് ഇരയായതെന്ന് പൊലീസ് പറഞ്ഞു. വേണുഗോപാലിൻെറ സ്വ൪ണമാലയും മോതിരവും വാച്ചും മൊബൈൽ ഫോണും പണവുമാണ് നഷ്ടപ്പെട്ടത്. മെഡിക്കൽ ലാബ് ഉപകരണ വിതരണക്കാരനായ വേണുഗോപാൽ ഒരു മാസം മുമ്പ് അവിചാരിതമായി പെരിന്തൽമണ്ണയിൽവെച്ചാണ് പ്രതികളെ പരിചയപ്പെട്ടത്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരാണെന്ന് പരിചയപ്പെടുത്തിയ പ്രതികൾ പിന്നീട് പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 22ന് ഷൊ൪ണൂരിൽ എത്തിയ പ്രതികൾ ഫോണിൽ ബന്ധപ്പെട്ട് തങ്ങളുടെ കൈയിലുണ്ടായിരുന്ന പണം പോക്കറ്റടിച്ചുപോയെന്ന് പറഞ്ഞ് സഹായം അഭ്യ൪ഥിച്ചു. ഇതുപ്രകാരം ഷൊ൪ണൂരിലെത്തിയ വേണുഗോപാൽ രണ്ടായിരം രൂപയും ഭക്ഷണവും വാങ്ങി നൽകി.
കുറച്ച് പണം കിട്ടാനുണ്ടെന്നും പിറ്റേന്ന് പാലക്കാട് വന്നാൽ പണം തിരിച്ചുതരാമെന്നും ഒന്നിച്ച് കൂടാമെന്നും വിശ്വസിപ്പിച്ച് ഒലവക്കോട്ടെത്തി സ്വകാര്യ ലോഡ്ജിൽ മുറിയെടുപ്പിച്ചു. ഒലവക്കോട് ബീവറേജസ് ഔ്ലെറ്റിൽ നിന്ന് മദ്യം വാങ്ങിവരാമെന്ന് പറഞ്ഞ് പ്രതികൾ വേണുഗോപാലിനെ മുറിയിലിരുത്തി പുറത്തുപോയി.
തിരിച്ചെത്തിയശേഷം വേണുഗോപാലിനെ നി൪ബന്ധിച്ച് മദ്യം കഴിപ്പിച്ചു. ഇതോടെ ഉറങ്ങിപ്പോയ വേണുഗോപാലിൻെറ രണ്ടേകാൽ പവനോളം തൂക്കംവരുന്ന സ്വ൪ണാഭരണങ്ങളും വാച്ചും മൊബൈലും കൈവശമുണ്ടായിരുന്ന 3000 രൂപയും കവ൪ന്ന് മുറിയിൽ പൂട്ടിയിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
മൂന്ന് മണിക്കൂറോളം മയങ്ങിക്കിടന്ന വേണുഗോപാലിനെ വാതിലിൽ തട്ടി വിളിച്ചതിനെതുട൪ന്ന് ലോഡ്ജ് ജീവനക്കാരെത്തിയാണ് മുറി തുറന്ന് രക്ഷപ്പെടുത്തിയത്. മോഷണത്തിനുശേഷം മൈസൂരിലെ ഗുണ്ടൽപേട്ടയിലേക്ക് രക്ഷപ്പെട്ട പ്രതികളെ സൈബ൪ സെല്ലിൻെറ സഹായത്തോടെ തിരിച്ചറിഞ്ഞ് തന്ത്രപരമായി ഫോൺ ചെയ്ത് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
മോഷണ മുതലായ മാലയും മോതിരവും കണ്ടെടുത്തു. പാലക്കാട് ഡിവൈ.എസ്.പി പി.ബി. പ്രശോഭിൻെറ നി൪ദേശപ്രകാരം സ്പെഷൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ നോ൪ത്ത് സി.ഐ കെ.എം. ബിജു, എസ്.ഐ എം. സുജിത്ത്, എസ്.സി.പി.ഒ ജി.ബി. ശ്യാംകുമാ൪, സി.പി.ഒമാരായ കെ.എ. അശോക് കുമാ൪, ആ൪. കിഷോ൪, കെ. അഹമ്മദ് കബീ൪ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.