ചമ്രവട്ടത്തെ മണലെടുപ്പ് തടയാനാവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത്

പുറത്തൂ൪: മലബാറിൻെറ സ്വപ്ന പദ്ധതിയായ ചമ്രവട്ടം റഗുലേറ്റ൪ കംബ്രിഡ്ജിൻെറ താഴ്ഭാഗത്തുനിന്ന് മണലെടുക്കുന്നത് സ്വപ്ന പദ്ധതിയുടെ നിലനിൽപ്പിന് ഭീഷണിയായി.
വിവിധോദ്ദേശ പദ്ധതിയായ ചമ്രവട്ടം റഗുലേറ്റ൪ കം ബ്രിഡ്ജ് മേയ് 17നാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാടിന് സമ൪പ്പിച്ചത്. വേനൽകാലത്ത് റഗുലേറ്ററിന് മുകൾ ഭാഗത്ത് ഭാരത പുഴയിൽ ഏകദേശം കുറ്റിപ്പുറം പാലംവരെ നീളത്തിൽ 13 കിലോമീറ്ററോളം താൽകാലിക ജലസംഭരണി തീ൪ത്ത് പൊന്നാനി തിരൂ൪ താലൂക്കുകളിലെ ജലസേചന സൗകര്യം വിപുലപ്പെടുത്തുക, വേലിയേറ്റ സമയത്ത് അറബികടലിൽനിന്ന് ഉപ്പുവെള്ളം കയറി ജലസംഭരണിയിലെ ശുദ്ധജലം മലിനമാകൽ തടയുക, റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
എന്നാൽ റെഗുലേറ്ററിൻെറ താഴ്ഭാഗത്ത് നിന്ന് വൻതോതിൽ മണലൂറ്റ് നടത്തുന്നത് പദ്ധതിയുടെ പില്ലറുകളുടെ തക൪ച്ചക്കും, ഉപ്പുവെള്ളം മുകളിലേക്ക് കയറാനും കാരണമാകും. ഇത് ചമ്രവട്ടം പദ്ധതിയുടെ നിലനിൽപ്പിനെ ബാധിക്കും.
അതിനാൽ ചമ്രവട്ടം റെഗുലേറ്റ൪ കം ബ്രിഡ്ജിൻെറ 500 മീറ്റ൪ താഴ്ഭാഗത്തുനിന്ന് മണലൂറ്റ് നിരോധിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടാണ് ചമ്രവട്ടം റെഗുലേറ്റ൪ കംബ്രിഡ്ജ് എക്സിക്യുട്ടിവ് എൻജിനീയ൪ എ.വി. ചന്ദ്രൻ ജില്ലാ കലക്ട൪ക്ക് കത്ത് നൽകിയത്. ഇപ്പോൾ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിൻെറ അധീനതയിലുള്ള ചമ്രവട്ടം മണൽകടവ് സ്ഥിതി ചെയ്യുന്നത് ചമ്രവട്ടം ബ്രിഡ്ജിൻെറ 320 മീറ്റ൪ ദൂരത്താണ്. 500 മീറ്ററിന് പുറത്ത് മണലെടുക്കാൻ കലക്ട൪ ഉത്തരവിട്ടാൽ ഈ മണൽകടവ് പുറത്തൂ൪ പഞ്ചായത്തിലേക്ക് മാറും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.