പാലം പാതിവഴിയില്‍; ഗ്രാമം ഒറ്റപ്പെട്ടിട്ട് രണ്ടര വര്‍ഷം

ഉദുമ: കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് നി൪മാണമാരംഭിച്ച ആറാട്ടുകടവ് പാലത്തിൻെറ പ്രവൃത്തി പാതിവഴിയിൽ നിലച്ചു. രണ്ടരവ൪ഷം മുമ്പ് പാലം നി൪മാണത്തിന് റോഡ് മുറിച്ചതോടെ ഒരു ഗ്രാമം ഒറ്റപ്പെട്ട നിലയിലാണ്.
കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽനിന്ന് ദേശീയപാതയിലെത്താനുള്ള കോട്ടിക്കുളം-ആറാട്ടുകടവ്-ചന്ദ്രപുരം റോഡിലെ പാലം നി൪മാണമാണ് പാതിവഴിയിൽ മുടങ്ങിയത്. എം.എൽ.എ ഫണ്ടിൽനിന്ന് തുക വകയിരുത്തി നി൪മാണം ടെൻഡ൪ ചെയ്യുകയും അന്ന് മന്ത്രിയായിരുന്ന ബിനോയ് വിശ്വം തറക്കല്ലിടുകയും ചെയ്ത പാലം ഒരു വ൪ഷത്തിനകം പൂ൪ത്തീകരിക്കുമെന്നായിരുന്നു ഉറപ്പ്.
പാലത്തിൻെറ നി൪മാണം ഏറ്റെടുത്ത കരാറുകാരൻ പ്രവൃത്തി ആരംഭിച്ചശേഷം പിന്മാറുകയായിരുന്നു. പാലം നി൪മാണത്തിന് ബോറിങ് അടക്കമുള്ള പ്രവൃത്തികളാരംഭിക്കുകയും റോഡ് മുറിക്കുകയും ചെയ്തശേഷമായിരുന്നു പിന്മാറ്റം. എം.എൽ.എയും നാട്ടുകാരും നൽകിയ പരാതികളെ തുട൪ന്ന് വീണ്ടും പാലം പ്രവൃത്തിക്ക് ടെൻഡ൪ ക്ഷണിച്ചു. നേരത്തേ പ്രവൃത്തി തുടങ്ങിയ കരാറുകാരൻ രേഖപ്പെടുത്തിയതിനേക്കാൾ കുറവ് തുക രേഖപ്പെടുത്തിയ മറ്റൊരു  കരാറുകാരൻ ഇതേറ്റെടുക്കുകയും ചെയ്തു. എന്നാൽ, മുൻ കരാറുകാരനുമായുള്ള ഇടപാടുകൾ തീ൪ക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ അലംഭാവം തുടരുകയാണ്. കൂടുതൽ തുക കരാറുകാരന് കിട്ടാൻ ഉദ്യോഗസ്ഥ൪ നടത്തുന്ന ഒത്തുകളിയാണ് പാലത്തിൻെറ നി൪മാണ പ്രവൃത്തി പുനരാരംഭിക്കാതിരിക്കാൻ കാരണമെന്ന് ആരോപണമുണ്ട്. കരാറുകാരനും ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയിൽ ആറാട്ടുകടവുകാരുടെ പാലമെന്ന ചിരകാല സ്വപ്നമാണ് പാതിവഴിയിൽ അവശേഷിക്കുന്നത്. കോൺക്രീറ്റ് തൂണുകളൊക്കെ കാടുപിടിച്ച  നിലയിലാണ്.
നാല് വിദ്യാലയങ്ങളിലേക്കുള്ള  ആയിരക്കണക്കിന് വിദ്യാ൪ഥികളും നാട്ടുകാരും ആശ്രയിക്കുന്ന എളുപ്പവഴിയാണ് അധികൃതരുടെ അലംഭാവംമൂലം ഉപയോഗപ്പെടാതെ കിടക്കുന്നത്.
പാലം പണി മുടങ്ങിയത് സംബന്ധിച്ച് ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കരാറുകാരുമായുള്ള സാങ്കേതിക പ്രശ്നത്തിൻെറ പേരിൽ വികസനത്തിന് തുരങ്കംവെക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ഒത്തുകളി അവസാനിപ്പിച്ച് പാലം യാഥാ൪ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആറാട്ടുകടവ് പാലത്തിൻെറ പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാ൪.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.