പാചകവാതകക്ഷാമം രൂക്ഷമാകുന്നു

കോഴിക്കോട്: മലബാ൪ മേഖലയിൽ പാചകവാതകക്ഷാമം ദിനംപ്രതി രൂക്ഷമാകുന്നു. 21 ദിവസത്തെ ഇടവേളയിൽ ഉപഭോക്താക്കൾക്ക് സിലിണ്ടറുകൾ നൽകാമെന്നാണ് വ്യവസ്ഥ. എന്നാൽ, ചില ഏജൻസികളിൽ ബുക്ക് ചെയ്ത് രണ്ടുമാസം കഴിഞ്ഞിട്ടും സിലിണ്ടറുകൾ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.
ചാല ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ ബുള്ളറ്റ് ടാങ്കറുകളുടെ സ൪വീസിന് കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ഈ രംഗത്തുള്ളവ൪ പറയുന്നു. കാസ൪കോട്, കണ്ണൂ൪, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ പ്രധാനമായും ചേളാരിയിലെ ബോട്ട്ലിങ് പ്ളാൻറിൽ നിന്നാണ് ഏജൻസികൾ പാചകവാതകം എത്തിക്കുന്നത്.
 ബുള്ളറ്റ് ടാങ്കറുകളുടെ സ൪വീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കാരണം മംഗലാപുരം റിഫൈനറിയിൽ നിന്ന് ചേളാരിയിലേക്കിപ്പോൾ മതിയായ ലോഡ് എത്തുന്നില്ല. ഇക്കാരണത്താൽ ബോട്ട്ലിങ് പ്ളാൻറിൻെറ പ്രവ൪ത്തനം മിക്കപ്പോഴും തടസ്സപ്പെടുകയാണ്. ഒരാഴ്ചക്കിടെ രണ്ടുതവണ ഫില്ലിങ് മുടങ്ങുകയും ചെയ്തു.
ഇതോടെ ഇവിടെനിന്നും ഏജൻസികൾക്ക് സിലിണ്ടറുകൾ നൽകുന്നതിന് വലിയ കാലതാമസമാണ് നേരിടുന്നത്. എറണാകുളം ജില്ലയിലെ ഉദയംപേരൂ൪, കൊല്ലം ജില്ലയിലെ പാരിപ്പളളി എന്നിവടങ്ങളിലേക്കും മംഗലാപുരത്തുനിന്നുള്ള ലോഡുകളുടെ വരവ് കുറഞ്ഞിട്ടുണ്ട്. അതിനാൽ തെക്കൻ ജില്ലകളിലും പാചകവാതക ക്ഷാമത്തിന് പരിഹാരമായിട്ടില്ല. കഴിഞ്ഞ ജനുവരിയിൽ ലോറിസമരം തുടങ്ങിയതുമുതൽ കോഴിക്കോട് ജില്ലയിൽ പാചകവാതകക്ഷാമം തുടങ്ങിയിട്ടുണ്ടെന്നും ക്ഷാമത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും ജില്ലയിലെ വിവിധ ഏജൻസികൾ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.