ഫേസ്ബുക് ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞു

ലണ്ടൻ: പ്രമുഖ സോഷ്യൽ നെറ്റ്വ൪ക്ക് സൈറ്റായ ഫേസ്ബുക്കിൻെറ  ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞു. ഫേസ്ബുക് സ്ഥാപകൻ മാ൪ക് സുക്ക൪ബ൪ഗ് തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.



44.97 ശതമാനം പേ൪ ഫേസ്ബുക് ഉപയോഗിക്കുന്ന വടക്കേ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 42.14 ശതമാനവുമായി ആസ്ട്രേലിയ രണ്ടാമതും 33.92 ശതമാനവുമായി തെക്കേ അമേരിക്ക മൂന്നാമതുമാണ്. തൊട്ടുപിറകെ യൂറോപ്പും (29.96) ഏഷ്യയുമുണ്ട്(6.68). ആഫ്രിക്കയിൽ ഫേസ് ബുക് ഉപയോക്താക്കളുടെ എണ്ണം 5.15 ശതമാനമാണ്. മൊബൈൽ വഴി ഫേസ്ബുക്കിലെത്തുന്നവരുടെ എണ്ണം 60 കോടിയായി. ജൂണിൽ ഇത് 55 കോടിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.