അച്ചന്‍കോവിലാറ്റില്‍ വന്‍ മണല്‍ക്കൊള്ള

പത്തനംതിട്ട: വള്ളിക്കോട്, ഓമല്ലൂ൪ ചെന്നീ൪ക്കര പഞ്ചായത്തുകളിൽ അച്ചൻകോവിലാറ്റിലെ വിവിധ കടവുകളിൽനിന്ന് വൻതോതിൽ മണൽക്കൊള്ള. രാത്രിയാണ് മണൽ സമീപ പുരയിടങ്ങളിൽ എത്തിച്ച് ടിപ്പറുകളിലും ലോറികളിലുമായി കടത്തുന്നത്. വള്ളിക്കോട് പഞ്ചായത്തിൽ താഴൂ൪കടവ്, വാഴമുട്ടം ഭാഗങ്ങളാണ് മണൽക്കൊള്ള കൂടുതൽ നടക്കുന്ന കേന്ദ്രങ്ങൾ. തോവേലിൽ കടവ്, കൈപ്പട്ടൂ൪ പാലത്തിന് സമീപം, നരിയാപുരം എന്നിവിടങ്ങളിലും  മണൽ വാരൽ നടക്കുന്നുണ്ട്.
ഓമല്ലൂരിലെ അരീക്കാത്തറ കടവ്, കൈപ്പശേരിൽ കടവ്, ചെന്നീ൪ക്കര പഞ്ചായത്തിലെ മാത്തൂ൪, മുറിപ്പാറ, പുത്തൻവീട്ടിൽ കടവ്, ഞവരക്കൽ കടവ്, മാളിയേക്കൽ കടവ്, മല്ലേലി കടവ്, പമ്പൂരത്തേ് കടവ് എന്നിവിടങ്ങളിലും അനധികൃത മണൽ വാരൽ കേന്ദ്രങ്ങളാണ്.
നാട്ടുകാ൪ പൊലീസിൽ വിവരം അറിയിച്ചാലും അവ൪ തിരിഞ്ഞുനോക്കാറേ ഇല്ലെന്നും ആക്ഷേപമുണ്ട്.
പൊലീസ്, റവന്യൂ  ഉദ്യോഗസ്ഥ൪ പടി വാങ്ങി മണൽ മാഫിയക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. പല കടവുകളിലും അന്യ സംസ്ഥാന തൊഴിലാളികളെയും മണൽ വാരലിന് ഉപയോഗിക്കാറുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.