കര്‍ഷക സംഘം ഉപരോധം: വില്ലേജ് ഓഫിസ് പ്രവര്‍ത്തനം നിലച്ചു

പാലക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ക൪ഷക സംഘം ജില്ലയിലെ 92 വില്ലേജ് ഓഫിസുകളിൽ നടത്തുന്ന 25 മണിക്കൂ൪ ഉപരോധം തുടങ്ങി. സമരം ഓഫിസുകളുടെ  പ്രവ൪ത്തനത്തെ ബാധിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ ഉപരോധം ശനിയാഴ്ച രാവിലെ പത്തിന് സമാപിക്കും. സംഘം സംസ്ഥാന ജന. സെക്രട്ടറി കെ.വി. രാമകൃഷ്ണൻ കുമരംപുത്തൂ൪, മുണ്ടൂ൪, കണ്ണാടി എന്നിവിടങ്ങളിലും പ്രസിഡൻറ് ഇ.പി. ജയരാജൻ ലക്കിടി, വാണിയമ്പാറ, പട്ടാമ്പി, ചാലിശ്ശേരി, മുതുതല എന്നിവിടങ്ങളിലും  സി.പി.എം സംസ്ഥാന  സെക്രട്ടേറിയറ്റ് അംഗം  എ.കെ.  ബാലൻ  മംഗലത്തും സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ മുടപ്പല്ലൂരിലും ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ  കിഴക്കഞ്ചേരി കണിമംഗലത്തും ക൪ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ. സുധാകരൻ ചെ൪പ്പുളശ്ശേരിയിലും പ്രസിഡൻറ് കെ.വി. വിജയദാസ് എലപ്പുള്ളിയിലും സമരം ഉദ്ഘാടനം ചെയ്തു.
വെട്ടിക്കുറച്ച കാ൪ഷിക സബ്സിഡികൾ പുനഃസ്ഥാപിക്കുക, രാസവള വില വ൪ധന തടയുക, നെല്ലിൻെറ സംഭരണവില കിലോക്ക് 22 രൂപയാക്കുക, നാളികേര-റബ൪ വില തക൪ച്ച തടയാൻ നടപടി സ്വീകരിക്കുക, ഇറക്കുമതി നിയന്ത്രിക്കുക, ഭൂപരിഷ്കരണ നിയമവും നെൽവയൽ-തണ്ണീ൪ത്തട നിയമങ്ങളും അട്ടിമറിക്കുന്ന നീക്കം ഉപേക്ഷിക്കുക, ക്ഷീരകൃഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്  ഉപരോധം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.