ടെക് ലോകം ഓരോ ദിവസവും പുതിയ അവതാരങ്ങൾക്കും അവ മുന്നിലെത്തിക്കുന്ന അദ്ഭുതങ്ങൾക്കും സാക്ഷിയാവുകയാണ്. വിപണിയിലെ ട്രെൻഡും വാങ്ങുന്നവൻെറ മനസ്സും അറിഞ്ഞില്ലെങ്കിൽ ആ൪ക്കും നോകിയയുടെയും ഏറ്റവും ഒടുവിൽ എച്ച്.പിയുടെയും ഗതി വന്നേക്കും. അതുകൊണ്ടുതന്നെ സ്മാ൪ട്ട്ഫോണിലായാലും ടാബ്ലറ്റിലായാലും സോഫ്റ്റ്വെയ൪ സേവനങ്ങളിലായാലും മത്സരം കടുക്കുകയാണ്. സാങ്കേതിക ഭീമന്മാരുടേതടക്കം സെപ്റ്റംബറിൽ വിപണിയിലെത്തുന്നത് നിരവധി ഗാഡ്ജറ്റുകളാണ്. സെപ്റ്റംബറിലെ പോയവാരങ്ങളിൽ വിപണിയിലെത്തിയ ഏതാനും ചില ഗാഡ്ജറ്റുകൾ പരിചയപ്പെടാം.
എൽ.ജി ഒപ്റ്റിമസ് ജി
സ്മാ൪ട്ട്ഫോൺ വിപണി പിടിച്ചടക്കാൻ പെടാപാട് പെടുന്ന എൽ.ജി ഇലക്ട്രോണിക്സ് പോയ വാരം അവതരിപ്പിച്ച കിടിലൻ മോഡലാണ് ഒപ്റ്റിമസ് ജി. ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന 13 മെഗാപിക്സൽ കാമറയും ഐ ഫോണിനോടും ഗ്യാലക്സി എസ്3 യോടും കിടപിടിക്കുന്ന 4.7 ഇഞ്ച് ഡിസ്പ്ളേയുമാണ് (1280 x 768 പിക്സൽ റെസലൂഷൻ) ഒപ്റ്റിമസ് ജിയുടെ മുഖ്യസവിശേഷതകൾ.
ഒരേ സമയം ലൈവ് ടി.വി കാണുകയും വെബിൽ ബ്രൗസ് ചെയ്യുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്താലും വേഗത കുറയാതെ പ്രവ൪ത്തിക്കാൻ സാധിക്കുമെന്നാണ് ഒപ്റ്റിമസിൻെറ അവകാശവാദം. ക്വാഡ് കോറിൻെറ സ്നാപ്ട്രാഗൺ പ്രൊസസറും 2 ജി.ബി റാമുമാണ് ഇതിന് കരുത്താകുന്നത്. ആൻഡ്രോയിഡ് ഐസ്ക്രീം സാൻഡ്വിച്ചിൽ പ്രവ൪ത്തിക്കുന്ന ഒപ്റ്റിമസ് ജിക്ക് 4ജി കണക്ടിവിറ്റിയുണ്ട്. കൂടാതെ ബ്ളൂ ടൂത്ത്, വൈ-ഫൈ, 32 ജിബിയുടെ ഇൻേറണൽ സ്റ്റോറേജ്, 1.3 മെഗാപിക്സലിൻെറ മുൻകാമറ, 2100 എം.എ.എച്ച് കരുത്തുള്ള ബാറ്ററി എന്നിവയുമുണ്ട്.
ആമസോൺ കിൻഡ്ൽ ഫയ൪ എച്ച്.ഡി ടാബ്ലറ്റ്
ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ കമ്പനിയായ ആമസോൺ, കിൻഡ്ൽ ഫയ൪ ടാബ്ലറ്റുകളുടെ പുതിയ ശ്രേണിയുമായി എത്തി. ഏഴ് ഇഞ്ച് വലിപ്പത്തിൽ രണ്ടും 8.9 ഇഞ്ചിൽ രണ്ടും ടാബുകളാണ് ആമസോൺ സെപ്റ്റംബ൪ ആദ്യ വാരം അവതരിപ്പിച്ചത്. ആൻഡ്രോയിഡ് പ്ളാറ്റ്ഫോമിൽ പ്രവ൪ത്തിക്കുന്ന നാലു മോഡലുകളിൽ എടുത്തു പറയേണ്ടത് 8.9 ഇഞ്ചിലുള്ള കിൻഡ്ൽ ഫയ൪ എച്ച്.ഡി ടാബിനെക്കുറിച്ചാണ്. 1920 x 1200 പിക്സൽ റെസല്യൂഷൻ ഡിസ്പ്ളേയിലുള്ള ഈ ടാബിന് 1.2 ജിഗാഹെഡ്സ് ഡ്യുവൽകോ൪ പ്രൊസസറാണ് കരുത്താകുന്നത്. 4ജി നെറ്റ്വ൪ക്ക് സപ്പോ൪ട്ട് ചെയ്യുന്ന മോഡലാണിത്.
നാലു മോഡലുകളുടെയും വില 15,100 രൂപ മുതൽ 33,200 രൂപ വരെയാണ്. കഴിഞ്ഞ വ൪ഷം ആമസോൺ വിപണിയിലെത്തിച്ച കിൻഡ്ൽ ഫയ൪ ടാബ്ലറ്റ് (ഏഴ് ഇഞ്ച്) വിൽപനയിൽ ഐപാഡിന് തൊട്ടരികിൽ എത്തിയിരുന്നു. ഇത്തവണയും ഐ പാഡിനെ തന്നെയാണ് കിൻഡ്ൽ ഫയ൪ ടാബുകൾകൊണ്ട് ആമസോൺ വെല്ലുവിളിക്കുന്നത്.
സോണി എക്സ്പീരിയ എസ്.എൽ
സോണിയുടെ എക്സ്പീരിയ എസ് മോഡലിൻെറ അപ്ഗ്രേഡ് വേ൪ഷൻ എന്ന് വിശേഷിപ്പിക്കാവുന്ന മോഡലായ എക്സ്പീരിയ എസ്.എൽ പുറത്തിറങ്ങി.
ഇതുവരെ പുറത്തിറങ്ങിയ എല്ലാ സോണി സ്മാ൪ട്ട്ഫോണുകളെക്കാളും മികച്ച പിക്സൽ റെസലൂഷനിൽ 4.3 ഇഞ്ചിൻെറ എച്ച്.ഡി സ്ക്രീൻ, 1.7 ജിഗാഹെഡ്സിൻെറ ഡ്യുവൽ കോ൪ സ്കോ൪പിയൺ പ്രൊസസ൪, 1 ജി.ബി റാം, എൽ.ഇ.ഡി ഫ്ളാഷോടു കൂടിയ 12.1 മെഗാപിക്സൽ കാമറ (16x ഡിജിറ്റൽ സൂം), വീഡിയോ കോളിങ്ങിനായി 1.3 മെഗാപിക്സലിൽ മുൻകാമറ, 32 ജി.ബിയുടെ ഇൻേറണൽ മെമ്മറി, 3ജി, എൻ.എഫ്.സി, ബ്ളൂടൂത്ത്, വൈ-ഫൈ തുടങ്ങിയവയാണ് എക്സ്പീരിയ എസ്.എല്ലിൻെറ ഹാ൪ഡ്വെയ൪ സവിശേഷതകൾ. ആൻഡ്രോയിഡ് 4.0ത്തിലാണ് എസ്.എൽ കൈയിൽ കിട്ടുകയെങ്കിലും ആൻഡ്രോയിഡ് 4.1 ലേക്ക് (ജെല്ലി ബീൻ) മാറാം. 30,999 രൂപയാണ് വില.
മൈക്രോമാക്സ് എ87 നിൻജ4, ഫൺബുക് ആൽഫ
ഇടത്തരക്കാരുടെ കീശക്കൊതുങ്ങിയ സ്മാ൪ട്ട്ഫോണുമായി മൈക്രോമാക്സ് വീണ്ടുമെത്തി. മൈക്രോമാക്സ് എ87 നിൻജ4, എ25 സ്മാ൪ട്ടി എന്നീ സ്മാ൪ട്ട്ഫോണുകളും ഫൺബുക് ആൽഫ എന്ന ടാബ്ലറ്റുമാണ് പോയവാരം മൈക്രോമാക്സ് അവതരിപ്പിച്ചത്. മൈക്രോമാക്സ് എ87 നിൻജ4 നെയും ഫൺബുക് ആൽഫയെയും ഇവിടെ പരിചയപ്പെടാം. നാലിഞ്ച് ടച്ച് സ്ക്രീൻ (800 x 480 പിക്സൽ) ഫോണാണ് എ87 നിൻജ4. 1 ജിഗാഹെഡ്സ് സ്നാപ്ഡ്രാഗൺ പ്രൊസസ൪, ആൻഡ്രോയിഡ് ജിഞ്ച൪ബ്രെഡ് ഓപറേറ്റിങ് സിസ്റ്റം, രണ്ട് മെഗാപിക്സൽ കാമറ, 1,400 എം.എ.എച്ച് ബാറ്ററിയുമുള്ള ഈ മോഡലിന് വില 5,999 രൂപ.
ഏഴിഞ്ച് ടാബ്ലറ്റാണ് ഫൺബുക് ആൽഫ (800 x 480 റെസലൂഷൻ). ഒരു ജിഗാഹെഡ്സ് പ്രൊസസ൪, ഐസ്ക്രീം സാൻഡ്വിച്ച് പ്ളാറ്റ്ഫോം, 0.3 കാമറ, 512 എം.ബി റാം, 4 ജി.ബി ഇൻേറണൽ മെമ്മറി, 2,800 എം.എ.എച്ചിൻെറ ബാറ്ററി തുടങ്ങിയവയാണ് ഈ ടാബിന്. സ്റ്റോറേജ് 32 ജി.ബി വരെ വ൪ധിപ്പിക്കാം. 5,999 രൂപയാണ് വില.
കാ൪ബൺ എ18
മൈക്രോമാക്സ് രണ്ടു സ്മാ൪ട്ട്ഫോണും ഒരു ടാബ്ലറ്റും വിപണിയിലെത്തിച്ചപ്പോൾ കാ൪ബണും വിട്ടുകൊടുത്തില്ല. കാ൪ബൺ എ18 എന്ന ഡ്യുവൽ സിം മോഡലാണ് കമ്പനി സെപ്റ്റംബറിൽ പുറത്തുവിട്ടത്. 4.30 ഇഞ്ചിൻെറ ടച്ച് സ്ക്രീൻ (480 x 800 പിക്സൽ റെസലൂഷൻ), ഒരു ജിഗാഹെഡ്സ് സിംഗ്ൾ കോ൪ പ്രൊസസ൪, 512 എം.ബി റാം, എൽ.ഇ.ഡി ഫ്ളാഷും ഓട്ടോ ഫോക്കസുമുള്ള അഞ്ച് മെഗാപിക്സൽ കാമറ, 1.3 മെഗാപിക്സലിൽ മുൻ കാമറ, ഒരു ജി.ബി ഇൻേറണൽ മെമ്മറി, 1500 എം.എ.എച്ചിൻെറ ബാറ്ററി എന്നിവയാണ് എ18 ൻെറ പ്രത്യേകതകൾ. ആൻഡ്രോയിഡ് ഐസ്ക്രീം സാൻഡ്വിച്ചിൽ പ്രവ൪ത്തിക്കുന്ന ഈ ഫോണിന് 9,760 രൂപയാണ് വില.
ഐഡിയ 3ജി ഡോംഗ്ൾ
ക്ളൗഡ് കേന്ദ്രീകൃത 3ജി ഡോംഗ്ൾ ഐഡിയ സെല്ലുലാ൪ സെപ്റ്റംബ൪ ആദ്യ വാരത്തിൽ വിപണിയിലെത്തിച്ചു. ഇൻറ൪നെറ്റ് ഉപയോഗം കൂടാതെ ക്ളൗഡ് മെസഞ്ച൪, 2 ജി.ബി സ്റ്റോറേജ് സൗകര്യം എന്നിവയാണ് ഇതിൻെറ പ്രത്യേകത. ക്ളൗഡ് കംപ്യൂട്ട൪ ഉപഭോക്താക്കളുമായി അൺലിമിറ്റഡ് സൗജന്യ വിനിമയമാണ് ക്ളൗഡ് മെസഞ്ച൪ സാധ്യമാക്കുന്നത്. 1,799 രൂപയാണ് വില.
സാംസങ് ഗ്യാലക്സി എസ് 3 ‘ചുവപ്പ്’ ഇന്ത്യയിലെത്തി
വിൽപനയിൽ സകല റെക്കോഡും ഭേദിച്ച് മുന്നേറുന്ന ‘മനുഷ്യന് വേണ്ടി തയാറാക്കിയ’ സാംസങ് ഗ്യാലക്സി എസ് 3യുടെ ചുവപ്പ് നിറത്തിലുള്ള മോഡൽ (Garnet Red) ഇന്ത്യയിലെത്തി. കമ്പനിയുടെ ഔദ്യാഗിക ഇ-സ്റ്റോറിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ടെങ്കിലും ഏതാനും ആഴ്ചകളെടുക്കും ആവശ്യക്കാരുടെ കൈകളിലെത്താൻ.
മാത്രമല്ല, തവിട്ടു നിറത്തിലും ചാര നിറത്തിലും കറുപ്പ് നിറത്തിലും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന എസ് 3യുടെ മോഡലുകളെക്കുറിച്ച് ഒരു വിവരം ഇതുവരെ ഇല്ല. മെയിൽ പുറത്തിറങ്ങിയ ഗ്യാലക്സി എസ് 3യുടെ നീലയും (Pebble Blue), വെള്ളയും (Ceramic white) നിറങ്ങളിലുള്ളതും മാത്രമേ ഇന്ത്യയിൽ കിട്ടൂ. ഈ മാസം ആദ്യത്തിൽ 37,900 രൂപ വിലയുണ്ടായിരുന്ന എസ്3 ക്ക് സെപ്റ്റംബ൪ അവസാന വാരം 4000 രൂപ കുറഞ്ഞ് 33,900 രൂപ ആയി.
സാംസങ് ഗ്യാലക്സി എസ് ഡ്യുവോസ്, വൈ ഡ്യുവോസ് ലൈറ്റ്
സെപ്റ്റംബ൪ ആദ്യവാരം സാംസങ് അവതരിപ്പിച്ച രണ്ട് ഡ്യുവൽ സിം സ്മാ൪ട്ട്ഫോണുകളാണ് ഗ്യാലക്സി എസ് ഡ്യുവോസും (17,900 രൂപ) ഗ്യാലക്സി വൈ ഡ്യുവോസ് ലൈറ്റും (6,990 രൂപ). 480 x 800 റെസലൂഷനിലുള്ള നാലിഞ്ച് ടച്ച് സ്ക്രീനാണ് ഗ്യാലക്സി എസ് ഡ്യുവോസിന്. ആൻഡ്രോയിഡ് ഐസ്ക്രീം സാൻഡ്വിച്ചിൽ പ്രവ൪ത്തിക്കുന്ന എസ് ഡ്യുവോസിന് ഒരു ജിഗാഹെഡ്സ് പ്രൊസസറും 768 എം.ബി റാമുമാണുള്ളത്. എൽ.ഇ.ഡി ഫ്ളാഷോടു കൂടിയ അഞ്ച് മെഗാപിക്സൽ കാമറ, മുന്നിൽ വി.ജി.എ കാമറ, നാല് ജി.ബി ഇൻേറണൽ മെമ്മറി (എസ്.ഡി കാ൪ഡ് വഴി 32 ജിബി വരെയാക്കാം), എഫ്.എം റേഡിയോ, 1500 എം.എ.എച്ചിൻെറ ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകൾ.
എൻട്രി ലെവൽ മോഡലായ ഗ്യാലക്സി വൈ ഡ്യുവോസ് ലൈറ്റിന് 240 x 320 റെസലൂഷനിലുള്ള 2.8 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ളേയാണ്. ആൻഡ്രോയിഡ് 2.3 ജിഞ്ച൪ബ്രെഡിൽ 832 മെഗാഹെഡ്സ് പ്രൊസസറോട് കൂടിയാണ് ഇതിൻെറ പ്രവ൪ത്തനം. വൈ-ഫൈ, രണ്ട് മെഗാപിക്സൽ കാമറ, 2 ജിബി ഇൻേറണൽ മെമ്മറി (എസ്.ഡി കാ൪ഡിലൂടെ 32 ജിബി വരെയാക്കാം), എഫ്.എം റേഡിയോ, 1200 എം.എ.എച്ച് ബാറ്ററി എന്നിവയും ഉണ്ട്.
സാംസങ് ചാംപ് നിയോ
ബഡ്ജറ്റ് മൊബൈൽ ശ്രേണിയിൽ സാംസങ് പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് ചാംപ് നിയോ. 3,670 രൂപ വിലയിട്ട ഈ ഡ്യുവൽ സിം ഹാൻഡ്സെറ്റിന് 240 x 320 ക്യു.വി.ജി.എ റെസലൂഷനിൽ 2.4 ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ളേയാണ് ഉള്ളത്. 14 മണിക്കൂ൪ ടോക്ടൈം അവകാശപ്പെടുന്ന 1000 എം.എ.എച്ച് ബാറ്ററി, 20 എം.ബി ഇൻേറണൽ മെമ്മറി, എസ്.ഡി കാ൪ഡ് സ്ളോട്ട് (32 ജി.ബി വരെ വ൪ധിപ്പിക്കാവുന്നത്), ബ്ളൂ ടൂത്ത് തുടങ്ങിയവയാണ് ഹാ൪ഡ്വെയ൪ സവിശേഷതകൾ. ഫേസ്ബുക്, ട്വിറ്റ൪ ആപ്ളിക്കേഷനുകൾ, പുഷ്മെയിൽ, ഒൻപത് പ്രാദേശിക ഭാഷകൾ സപ്പോ൪ട്ട് ചെയ്യുന്ന കീ ബോ൪ഡ് തുടങ്ങിയവയും ഇതിൻെറ പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.