സ്വകാര്യബസ് തൊഴിലാളി പണിമുടക്ക് പൂര്‍ണം

തൃശൂ൪: നഗരത്തിൽ സ്വകാര്യബസ് തൊഴിലാളികൾ നടത്തിയ പണിമുടക്ക് പൂ൪ണം. കോ൪പറേഷൻ പരിധിയിലേക്ക് ബസുകൾ പ്രവേശിച്ചില്ല. ഇതത്തേുട൪ന്ന് ജനം വലഞ്ഞു. നഗരത്തിലെ ഓഫിസുകളിലും വിദ്യാലയങ്ങളിലും തൊഴിൽശാലകളിലും എത്തേണ്ട ജീവനക്കാരും വിദ്യാ൪ഥികളും ബുദ്ധിമുട്ടി.
നഗരത്തിലെ ആശുപത്രികളിൽ എത്തേണ്ട രോഗികളും ബന്ധുക്കളുമാണ് ഏറെ വലഞ്ഞത്. പല൪ക്കും ഓട്ടോറിക്ഷകളെയും മറ്റു സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കേണ്ടിവന്നു. വിദ്യാലയങ്ങളിലും ഓഫിസുകളിലും ഹാജ൪ നില കുറവായിരുന്നു. പാലക്കാട്, ഒറ്റപ്പാലം , ഷൊ൪ണൂ൪, കുന്നംകുളം , ഗുരുവായൂ൪ , തൃപ്രയാ൪ , കൊടുങ്ങല്ലൂ൪, ഇരിങ്ങാലക്കുട തുടങ്ങിയ മേഖലകളിൽനിന്ന്  തൃശൂരിലേക്കുള്ള ബസുകളും സ൪വീസ് നടത്തിയില്ല. നഗരപരിധിയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓ൪ഗനൈസേഷൻ, ബി.എം.എസ് എന്നിവയുടെ നേതൃത്വത്തിലാണ് സൂചനാപണിമുടക്ക് നടത്തിയത്.
കെ.എസ്.ആ൪.ടി.സി ബസുകളിൽ യാത്രക്കാരുടെ വൻതിരക്ക് അനുഭവപ്പെട്ടു.സ്വാകാര്യവാഹനങ്ങൾ സമാന്തര സ൪വീസ്നടത്തിയത് യാത്രക്കാ൪ക്ക് തുണയായി. നഗരത്തിലെ ഓട്ടോകാ൪ക്ക് പണിമുടക്ക് ചാകരയായി. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും തിരക്ക് കനത്തതായിരുന്നു.
ദിനേനെയുള്ള 77 സ൪വീസിന് പുറമേ കെ.എസ്.ആ൪.ടി.സി 125ലധികം അധിക ട്രിപ്പുകൾ നടത്തി. ഗുരുവായൂ൪ , കുന്നംകുളം , കൊടുങ്ങല്ലൂ൪, പാലക്കാട്, വടക്കാഞ്ചേരി , ഷൊ൪ണൂ൪, മെഡിക്കൽ കോളജ് , അയ്യന്തോൾ , പീച്ചി എന്നിവിടങ്ങളിലേക്കാണ് അധിക സ൪വീസ് നടത്തിയത്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് ഹൈവേ ട്രിപ്പുകൾ ക്രമീകരിച്ചും കെ.എസ്.ആ൪.ടി.സി സ൪വീസ് നടത്തി.
പണിമുടക്കിയ ബസ് തൊഴിലാളികൾ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. ശക്തൻ സ്റ്റാൻഡിൽനിന്നും ആരംഭിച്ച പ്രകടനത്തിൽ യൂനിയൻ നേതാക്കളും തൊഴിലാളികളുമടക്കം നൂറുകണക്കിനുപേ൪ പങ്കെടുത്തു. ഹൈറോഡ് വഴി വന്ന പ്രകടനം ആശുപത്രി ജങ്ഷൻ വഴി എം.ഒ.റോഡിൽ കോ൪പറേഷന് മുന്നിൽ എത്തിയപ്പോൾ വൻപ്രതിഷേധപ്രകടനമായി. കോ൪പറേഷന് മുന്നിൽ പൊലീസ് പ്രകടനം തടഞ്ഞു. തുട൪ന്ന് തൊഴിലാളികൾ പ്രതിഷേധയോഗം ചേ൪ന്നു. മേയ൪ ഐ.പി.പോളിനെതിരെ പ്രകടനത്തിൽ മുദ്രാവാക്യങ്ങൾ ഉയ൪ത്തി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന കൗൺസില൪മാരും രാജിവെച്ച് പുറത്തുപോകണമെന്ന് പ്രകടനക്കാ൪ വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രതിഷേധയോഗം ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രശ്നത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ മേയറേയും കൗൺസില൪മാരെയും വഴിയിൽ തടയുമെന്നും അവരെ റോട്ടിലിറങ്ങാൻ അനുവദിക്കില്ലെന്നും എ.സി. കൃഷ്ണൻ മുന്നറിയിപ്പ് നൽകി. എം.കെ.ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സുരേന്ദ്രൻ, ജയൻ കോലാനി, തൃശൂ൪ രാമചന്ദ്രൻ, ടി.കെ.മോഹനൻ, സാബു സംസാരിച്ചു.
ജോയി പുല്ലഴി, കണ്ണൻ, ശ്രീജിത്ത്, അജി, എന്നിവ൪  നേതൃത്വം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.