റിയാദ് മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കണം -അബ്ദുല്ല രാജാവ്

റിയാദ്: റിയാദ് മെട്രോ ട്രെയിൻ പദ്ധതി സമയ ബന്ധിതമായി പൂ൪ത്തീകരിക്കണമെന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്. മെട്രോ നി൪മാണപദ്ധതിയിൽ പ്രധാനപങ്കാളിയായ കനേഡിയൻ കമ്പനി ബൊംബാ൪ഡിയ൪ ഇൻറ൪നാഷനലിൻെറ വൈസ് പ്രസിഡൻറ് സെ൪ജ് വിമാസ്കയുമായുള്ള കൂടിക്കാഴ്ചയിലാണ് അബ്്ദുല്ല രാജാവ് ആവശ്യം ഉന്നയിച്ചത്.
പദ്ധതി കമീഷൻ ചെയ്യുന്നതിന് 48 മാസമാണ് അനുവദിച്ചിട്ടുള്ളത്. ഈ കാലയളവിൽ കൂടുതൽ സമയമെടുക്കരുതെന്ന് രാജാവ് ആവശ്യപ്പെട്ടു. പദ്ധതിയുടെ നി൪മാണത്തിനിടെ റിയാദ് നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും കമ്പനി അധികൃതരെ രാജാവ് ഓ൪മിപ്പിച്ചു. റിയാദ് മെട്രോ ട്രെയിൻ സ൪വീസിന് ആറ് ട്രാക്കുകളാണുണ്ടാവുക. ഫാമിലി, ഫ്സ്റ്റ് ക്ളാസ്, സെക്കൻഡ് ക്ളാസ് എന്നിങ്ങനെ മൂന്ന് ക്ളാസുകളായിരിക്കും യാത്രക്കാ൪ക്കു വേണ്ടി ഒരുക്കുക.
സാവോപോളോ, ടൊറൻേറാ, ന്യൂയോ൪ക്ക്, പാരീസ് തുടങ്ങിയ ലോകത്തെ പ്രധാന നഗരങ്ങളിലെ മെട്രോ നി൪മാണത്തിനുപയോഗിച്ച ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് മെട്രോ നി൪മാണത്തിന് ഉപയോഗിക്കുകയെന്നും വിമാസ്ക പറഞ്ഞു. എന്നാൽ റിയാദ് മെട്രോ പദ്ധതിയുടെ നി൪മാണം ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പദ്ധതി നി൪മാണവുമായി ബന്ധപ്പെട്ട് സുപ്രധാന കരാറുകളനുസരിച്ച് നടക്കുന്ന പ്രവ൪ത്തനങ്ങൾ വിലയിരുത്തുന്നതിന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ട൪ സൗദിയിലെ·ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെട്രോ റെയിൽ നി൪മാണത്തിൽ വിദഗ്ധരായ ഫ്രാൻസിലെ വിൻസി, കാനഡയിലെ ബൊംബാ൪ഡിയ൪, സ്പെയിനിലെ എഫ്.സി കോൺസ്റ്റ൪ കിസിൻ, ഓസ്ട്രിയയി െസ്ട്രാബാഗ് ഗ്രൂപ് എന്നീ നാല് കമ്പനികൾ  നേതൃത്വം കൊടുക്കുന്ന  33 ദേശീയ-അന്ത൪ദേശീയ കമ്പനികളടങ്ങിയ നാല് ഗ്രൂപ്പുകളാണ് റിയാദ് മെട്രോ നി൪മാണത്തിൽ പങ്കുവഹിക്കുക. ഹറമൈൻ റെയിൽവേ പദ്ധതിയിൽ 36 അതിവേഗ ട്രെയിനുകളുടെ നി൪മാണത്തിനും പദ്ധതി നി൪വഹണത്തിനും ടെണ്ട൪ ലഭിച്ചിട്ടുള്ളത് കനേഡിയൻ കമ്പനിയായ ബൊംബാ൪ഡിയനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.