മനാമ: വ്യാജ ഐഡൻറിറ്റി കാ൪ഡ് നി൪മിക്കുകയും അവ ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ കൂട്ടു നിൽക്കുകയും ചെയ്ത മൂന്ന് പേ൪ പിടിയിലായതായി ഡയറക്ട൪ ജനറൽ ഓഫ് ആൻറി കറപ്ഷൻ ആൻഡ് ഇക്കണോമിക് സെക്യൂരിറ്റി അറിയിച്ചു. സെൻട്രൽ ഇൻഫോ൪മാറ്റിക് ആൻറ് കമ്യൂണിക്കേഷൻ ഓ൪ഗനൈസേഷൻെറ വിവരമനുസരിച്ചാണ് പ്രതികളെ പിടികൂടിയത്. ഇതിലെ ഒരു ഉദ്യോഗസ്ഥൻെറ സഹായത്തോടെയാണ് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാതെ പണം വാങ്ങി ഐഡൻറിറ്റി കാ൪ഡുകൾ നി൪മിച്ച് നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക ടീമിന് രൂപം നൽകുകയും പ്രതികളെ പിടികൂടുന്നതിന് ശ്രമം നടത്തുകയും ചെയ്തു. ഇതിനെത്തുട൪ന്നാണ് ഉദ്യോഗസ്ഥനടക്കം മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. പിടികൂടപ്പെട്ട മറ്റ് രണ്ട് പേരിൽ ഒരാൾ ജി.സി.സി പൗരനാണ്. ഇവ൪ നി൪മിച്ച് നൽകിയ കാ൪ഡുകൾ സംബന്ധിച്ച് കണക്കെടുക്കുകയും പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃത൪ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.