ബീച്ചിലെ കഞ്ചാവ് മാഫിയക്ക് പൊലീസിന്‍െറ പിന്തുണ

കൊല്ലം: കൊല്ലം ബീച്ചും പരിസരവും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയയുടെ പ്രവ൪ത്തനം വ്യാപകമെന്ന് ആക്ഷേപം. ബീച്ചിന് പുറമെ, കല്ലുപണ്ടകശാല, ഊറ്റുകുഴി, തങ്കശ്ശേരി പാ൪ക്ക്, ഇൻഫൻറ് ജീസസ് റോഡ് എന്നിവിടങ്ങളാണ് കഞ്ചാവ് മാഫിയയുടെ പ്രവ൪ത്തനരംഗം. പലതവണ പരാതി നൽകിയിട്ടും നടപടിയില്ല.  പൊലീസ്  കഞ്ചാവ് മാഫിയക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. രണ്ടുദിവസം കൊല്ലം ബീച്ചിൽ ഉല്ലാസയാത്രക്ക് വന്ന ദമ്പതികളെ കഞ്ചാവ് മാഫിയകൾ അക്രമിച്ചതിനെതുട൪ന്ന് ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് എസ്.ഐക്ക് പരാതി നൽകിയിരുന്നു.
പ്രധാനികളിലൊരാളെ അറസ്റ്റ് ചെയ്ത് റിമാൻഡ്  ചെയ്തു. ഇതിൽ പ്രകോപിതരായ അയാളുടെ സഹായികൾ ഡി.വൈ.എഫ്.ഐ കൊച്ചുപിലാംമൂട് യൂനിറ്റ ്എക്സിക്യൂട്ടീവ് അംഗം ഷാജിയെ മ൪ദിക്കുകയും മൂക്കിൻെറ പാലം അടിച്ച് തക൪ക്കുകയും ചെയ്തു. ഇത്തരക്കാ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കണമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഡി.വൈ.എഫ്.ഐ ടൗൺ സൗത്ത് വില്ലേജ് പ്രസിഡൻറ് എഫ്. ജോസും സെക്രട്ടറി പി. സുധീറും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.