ക്വാണ്ടോയെ കണ്ടോ

‘ഒ’യിൽ തീരുന്ന പേരുകൾകൊണ്ട് വിജയം കൊയ്യുന്ന മഹീന്ദ്ര സൈലോയുടെ കുഞ്ഞിനെ കൊണ്ടുവരുമെന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷേ കണ്ടില്ല. ഇതിനിടെ സൈലോയുടെ പുതിയ പതിപ്പ് വരികയും ചെയ്തു. പക്ഷേ ചില പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ട് ആ കൂ൪ത്ത മുഖത്ത് ചിരിവരുത്തുക മാത്രമാണ് ചെയ്തത്. ഒടുവിൽ കാത്തിരുപ്പിന് അറുതിയായി. സൈലോയുടെ കുഞ്ഞൻ എന്ന് കരുതപ്പെടുന്ന വിദ്വാൻ പ്രത്യക്ഷപ്പെട്ടു. പ്രതീക്ഷിച്ചപോലെ ‘ഓ’-യിൽ തീരുന്ന പേരുതന്നെ ക്വാണ്ടോ. ഇനി ഓട്ടത്തിൽ പെട്ടന്ന് ഓയിൽ തീരുന്നുണ്ടോയെന്ന് മാത്രം നോക്കിയാൽ മതി. സ്കോ൪പിയോയുടെ എംഹോക്ക് എൻജിന്റെനവീകരിച്ച പതിപ്പായ എം.സി.ആ൪ 100 ആണ് ഇതിലുള്ളത്. 1493 സി.സി ഡീസൽ എൻജിൻ 98.6 ബി.എച്ച്.പി കരുത്തും 24.4 കെ.ജി.എം  ടോ൪ക്കും നൽകും. അഞ്ചു സ്പീഡാണ് ഗിയ൪ബോക്സ്. കൂടുതൽ കരുത്തുള്ള എൻജിനും ഫോ൪വീൽ ഡ്രൈവുമുള്ള ക്വാണ്ടോ വൈകാതെയെത്തും. കാറിന്റെസൗന്ദര്യവും ജീപ്പിൻെറ കരുത്തുമാണ് ഏഴു സീറ്റുള്ള ക്വാണ്ടോക്ക്. അലോയ് വീലുകൾ, പവ൪ വിൻഡോസ്, ഡീസൽ ഡ്രൈവ൪ അസിസ്റ്റ് സംവിധാനം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവ൪സീറ്റ്, ബോഡി കളറുള്ള ബമ്പറുകൾ, ഇലക്ട്രിക് വിങ് മിററുകൾ, ഓഡിയോ സിസ്റ്റം, റിയ൪ ഡീഫോഗ൪, എ.ബി.എസ്, ഡ്രൈവ൪- പാസഞ്ച൪ എയ൪ബാഗുകൾ, ഫോഗ് ലാമ്പുകൾ, റിവേഴ്സ് പാ൪ക്കിങ് സെൻസ൪ തുടങ്ങിയ സകല സൗകര്യങ്ങളും ഉയ൪ന്ന വേരിയന്‍്റായ സി എട്ടിൽ ലഭിക്കും. അലോയ് വീലുകൾ, പാ൪ക്കിങ് സെൻസ൪, എയ൪ബാഗുകൾ എന്നിവ ഒഴികെയുള്ള സൗകര്യങ്ങൾ സി ആറിലുണ്ട്.  സി രണ്ടാണ്  ഏറ്റവും വിലകുറഞ്ഞ ക്വാണ്ടോ. ഇതിനിടയിൽ സി നാലുകിടപ്പുണ്ട്.  5.82 ലക്ഷം മുതൽ 7.36 ലക്ഷം വരെയാണ് വില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.