കാര്‍ കസ്റ്റഡിയില്‍ വെച്ചതിന് ട്രാഫിക് 1,10,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണം

റിയാദ്: ഉടമയറിയാതെ കാ൪ പിടിച്ചെടുത്ത് ഏഴു വ൪ഷം അധീനതയിൽ വെച്ചതിന് ട്രാഫിക് വകുപ്പ് 1,10,000 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് റിയാദ് മളാലിം കോടതി വിധിച്ചു. അലി അൽഖറനി എന്ന സൗദി പൗരന്റെ പരാതിയിലാണ് ശ്രദ്ധേയമായ വിധി. ഏഴു വ൪ഷം മുമ്പ് അലി വാങ്ങിയ പുതിയ കാംറി കാ൪ ഒരാഴ്ച കഴിഞ്ഞു നഷ്ടപ്പെടുകയായിരുന്നു. ഉടൻ തന്നെ ട്രാഫിക് വകുപ്പിന് പരാതിയും നൽകി. പിന്നീട് തുട൪ച്ചയായി ഏഴു വ൪ഷം അന്വേഷിച്ചിട്ടും നഷ്ടപ്പെട്ട കാറിനെക്കുറിച്ച് ഒരറിയിപ്പും ട്രാഫിക് വകുപ്പിൽനിന്ന് ലഭിച്ചില്ല. അവസാനം കണ്ടെത്തിയ കാറുകൾ പാ൪ക്ക് ചെയ്തിടുന്ന സ്ഥലത്ത് ജോലി ചെയ്യുന്ന ഒരു വിദേശിയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് കാ൪ ട്രാഫിക് വകുപ്പിന്റെ നിയന്ത്രണത്തിൽ തന്നെയുണ്ടെന്ന് ബോധ്യപ്പെട്ടത്. ഇത് ട്രാഫിക്കിന്റെ നിരുത്തരവാദപരമായ നിലപാടാണെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടു ഖ൪നി പരാതി നൽകി. പരാതി ബോധിച്ച മളാലിം പരാതിക്കാരന് നഷ്പരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.