മൂന്ന് ചാക്ക് ഹാന്‍സുമായി രണ്ടുപേര്‍ പിടിയില്‍

തിരൂ൪: ചില്ലറവിൽപനക്ക് കൊണ്ടുപോകുന്നതിനിടെ മൂന്ന് ചാക്ക് ഹാൻസുമായി രണ്ടുപേരെ ജീപ്പ് സഹിതം പൊലീസ് പിടികൂടി. ഏഴൂരിൽനിന്ന് കഞ്ഞിപ്പുര പുതുപ്പറമ്പ് അബ്ദുൽസലാം (30), വേങ്ങര ചേറൂ൪ തൈക്കാടൻ ഫൈസൽ (27) എന്നിവരെയാണ് തിരൂ൪ എസ്.ഐ പി. ജ്യോതീന്ദ്രകുമാറും സംഘവും അറസ്റ്റ് ചെയ്തത്. 94 പെട്ടികളിലായി മൂവായിരത്തോളം ഹാൻസ് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്.
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയിലെ ഗോഡൗണിൽനിന്ന് തിരൂരിലെ വ്യാപാരികൾക്ക് നൽകാൻ വരുന്നതിനിടെയാണ് സംഘം കുടുങ്ങിയത്. പ്രധാനമായും സ്കൂൾ പരിസരങ്ങളിലെ കടകളിലാണ് വിൽപന നടക്കാറുള്ളതെന്ന് ഇവ൪ മൊഴി നൽകി. പൊലീസുകാരായ കെ. പ്രമോദ്, സത്യൻ, രാജേഷ്, അസീസ്, അശോക് എന്നിവരും എസ്.ഐക്കൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.