ദോഹ അറബ്ലോകത്ത് ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരം

ദോഹ: അറബ്ലോകത്ത് ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് ദോഹ. സ്വിസ് ബാങ്ക് യു.ബി.എസ് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ദുബൈയാണ് ഒന്നാം സ്ഥാനത്ത്. ജീവിതച്ചെലവിൻെറ കാര്യത്തിൽ ലോകത്ത് ദുബൈ 22ാം സ്ഥാനത്തും ദോഹ 36ാം സ്ഥാനത്തും നിൽക്കുന്നുവെന്നാണ് റിപ്പോ൪ട്ട്. ദുബൈയും ദോഹയും കഴിഞ്ഞാൽ മനാമയും കെയ്റോയുമാണ് പട്ടികയിൽ ഇടംപിടിച്ച അറബ് നഗരങ്ങൾ.
ജനങ്ങളുടെ വാങ്ങൽ ശേഷി (പ൪ച്ചെയ്സിംഗ് പവ൪), വിലനിലവാരം, ശമ്പള നിലവാരം, ജോലി സമയം എന്നിവയെ അടിസ്ഥാനമാക്കി പഠനം നടത്തിയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ 72 നഗരങ്ങളുടെ പട്ടിക സ്വിസ് ബാങ്ക് തയാറാക്കിയിരിക്കുന്നത്. റിപ്പോ൪ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ജീവിതച്ചെലവേറിയ നഗരങ്ങൾ ഓസ്ലോ, ടോക്കിയോ, സൂറിച്ച് എന്നിവയാണ്. പട്ടികയിൽ മുംബൈ 71ഉം ദൽഹി 72ഉം സ്ഥാനങ്ങളിലാണ്. ദൽഹിയിലെും മുംബൈയിലും സാധനങ്ങൾക്കും സേവനങ്ങൾക്കും താരതമ്യേന വില കുറവാണത്രെ. ജനങ്ങളുടെ വാങ്ങൽ ശേഷിയിൽ പശ്ചിമേഷ്യയിൽ ദുബൈ ഒന്നാം സ്ഥാനത്തും ദോഹ രണ്ടാം സ്ഥാനത്തുമാണ്. ഇക്കാര്യത്തിൽ ആഗേളാതലത്തിൽ ഈ നഗരങ്ങളുടെ സ്ഥാനം യഥാക്രമം 27ഉം 44ഉം ആണ്. സൂറിച്ച്, സിഡ്നി, ലക്സംബ൪ഗ് നഗരങ്ങളാണ് വാങ്ങൽ ശേഷിയിൽ ലോകത്ത് മുന്നിലുള്ളത്.  ഭക്ഷണച്ചെലവ് മുംബൈയെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതലാണ് ടോക്കിയോയിൽ.
ശമ്പളനിലവാരത്തിൽ അറബ് ലോകത്ത് ദുബൈ, മനാമ, ദോഹ എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളമുള്ള നഗരങ്ങൾ സൂറിച്ച്, ജനീവ, കോപൻഹേഗൻ എന്നിവയാണ്. ഏറ്റവും കുറഞ്ഞ ജോലിസമയമുള്ളത് പാരിസ്, ലിയോൺ, കോപൻഹേഗൻ എന്നിവയാണ്. സാധനങ്ങളും സേവനങ്ങളുമായി 122 ഇനങ്ങൾ വാങ്ങാൻ ദോഹ നഗരത്തിൽ ഒരാൾ ചെലവഴിക്കേണ്ടത് 2700 ഡോളറാണ് (ഏകദേശം 10,000 റിയാൽ). ആഗോള ശരാശരിയേക്കാൾ (2720 ഡോള൪) 0.7 ശതമാനം താഴെയാണിത്. ദൽഹിയിൽ ഇത് 1307 ഡോളറാണെന്നും റിപ്പോ൪ട്ടിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.