തിരുവനന്തപുരം: 2012 ലെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 15 ന് വൈകുന്നേരം അഞ്ചുവരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.
എൻജിനീയറിങ്/ ആ൪ക്കിടെക്ച൪ കോളജുകളിലെ അലോട്ട്മെൻറ് നടപടിക്രമങ്ങൾ ഇതോടെ അവസാനിച്ചു. ഈ കോളജ്/ കോഴ്സുകളിലേക്ക് ഇനി അലോട്ട്മെൻറ് ഉണ്ടാകില്ല. ഇതുപ്രകാരം പുതുതായി അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാ൪ഥികൾ/ കോളജ് മാറ്റം ലഭിക്കുന്ന വിദ്യാ൪ഥികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൻെറ (എസ്.ബി.ടി) തെരഞ്ഞെടുത്ത ശാഖകളിലൊന്നിൽ 16, 19 തീയതികളിൽ ഫീസ്/ അധികഫീസ് അടച്ച് 18, 19 തീയതികളിൽ തന്നെ അതത് കോളജുകളിൽ ഹാജരായി അഡ്മിഷൻ നേടണം. എസ്.ബി.ടി ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെൻറ് ലഭിക്കുന്ന എല്ലാ വിദ്യാ൪ഥികളും അതത് കോളജ്/ കോഴ്സുകളിൽ നി൪ബന്ധമായും പ്രവേശം നേടണം. സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ ഡെൻറൽ കോളജുകളിലേക്കുള്ള അലോട്ട്മെൻറ് ഈ ഘട്ടത്തോടെ അവസാനിക്കുന്നതിനാൽ പ്രസ്തുത കോളജുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാ൪ഥികൾ നി൪ബന്ധമായും അതത് കോളജുകളിൽ അഡ്മിഷൻ നേടണം. അഡ്മിഷൻ സ്വീകരിക്കാതെ സ൪ക്കാ൪ സീറ്റുകൾ നഷ്ടപ്പെടുത്തിയാൽ അത്തരം വിദ്യാ൪ഥികൾ പിഴ അടയ്ക്കേണ്ടിവരും.
വിവരങ്ങൾക്ക്: 0471 2339101, 2339102, 2339103, 2339104 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലും 155300, 04712115054, 2115098, 2335523 എന്നീ സിറ്റിസൺ കോൾസെൻറ൪ നമ്പറുകളിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.