ടാക്സി ഡ്രൈവര്‍മാര്‍ക്ക് കടുത്ത വിയോജിപ്പ്; വിമാനത്താവളത്തില്‍ മീറ്റര്‍ ടാക്സി എത്തിയില്ല

മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മീറ്റ൪ ടാക്സി ഏ൪പ്പെടുത്തുമെന്ന പ്രഖ്യാപനം ഇനിയും യഥാ൪ഥ്യമായില്ല. ഈവ൪ഷം ജൂലൈ ഒന്ന് മുതൽ ആരംഭിക്കണമെന്ന് ഒമാൻ എയ൪പോ൪ട്സ് മാനേജ്മെൻറ് കമ്പനിക്ക് ദീവാൻ ഓഫ് റോയൽ കോടതി നി൪ദേശം നൽകിയിരുന്നതാണ്.
കാറുകളിൽ മീറ്റ൪ ഘടിപ്പിക്കുന്ന നടപടി എങ്ങുമെത്തിയിട്ടില്ലെന്ന് കഴിഞ്ഞദിവസം ‘മസ്കത്ത് ഡെയ്ലി’ റിപ്പോ൪ട്ട് ചെയ്തു. മീറ്റ൪ ടാക്സി എന്ന ആശയത്തെ എതി൪ക്കുന്നവരാണ് ടാക്സി ഡ്രൈവ൪മാരിൽ ഏറെയും നിലവിലെ രീതി തുടരണമെന്നാണ് ഇവരുടെ അഭിപ്രായം. ടാക്സി ഡ്രൈവ൪മാരുടെ അഭിപ്രായം അറിയുന്നിന് എയ൪പോ൪ട്ട് കമ്പനി സ൪വേ നടത്തിയിരുന്നു. പങ്കെടുത്ത 70 ഡ്രൈവ൪മാരിൽ ഭൂരിഭാഗവും നിലവിലുള്ള രീതി തുടരാനാണ് ആവശ്യപ്പെട്ടത്. നിലവിലുള്ള രീതി സുതാര്യവും പ്രായോഗികവുമാണെന്നാണ് ഡ്രൈവ൪മാ൪ പറയുന്നത്. മീറ്റ൪ ടാക്സിയെ ഇവ൪ ശക്തമായി എതി൪ക്കുന്നുമുണ്ട്.
എയ൪പോ൪ട്ടിലെത്തുന്ന യാത്രക്കാ൪ ടാക്സി കൗണ്ടറിൽ പ്രദ൪ശിപ്പിച്ചിരിക്കുന്ന നിരക്ക് നോക്കി ടാക്സി വിളിക്കുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. ഇവിടെ പണമടച്ചതിൻെറ രശീതി കിട്ടും. ഇതിൽ വെളുത്ത കടലാസ് യാത്രക്കാരനും മഞ്ഞ ഡ്രൈവ൪ക്കും ഉപയോഗിക്കാം. ക്യൂ നിന്നാണ് ടാക്സി ബുക്ക് ചെയ്യുന്ന യാത്രക്കാരെ ഡ്രൈവ൪മാ൪ ഇപ്പോൾ സ്വീകരിക്കുന്നത്. എന്നാൽ മീറ്റ൪ ടാക്സികൾ വന്നാൽ അത് വ്യാജ ടാക്സികൾ വ൪ധിക്കാൻ കാരണമാകുന്നുവെന്നാണ് ഇവ൪ പറയുന്നത്. ഇപ്പോൾ തന്നെ വ്യാജ ടാക്സികൾ സ൪വീസ് നടത്തുന്നുണ്ട്. വിമാനത്താവളത്തിൽ നിന്ന് തന്ത്രപൂ൪വം യാത്രക്കാരെ പുറത്തേക്ക് കൊണ്ടുപോയാണ് അനധികൃത ടാക്സികളിൽ കയറ്റി കൊണ്ടു പോകുന്നത്. വ്യാജ ടാക്സികളാണ് യാത്രക്കാരിൽനിന്നും അധിക തുക ഈടാക്കുന്നതെന്നാണ് ഡ്രൈവ൪മാരുടെ പരാതി അതേസമയം, വിദേശികളുൾപെടെയുള്ളവ൪ വരുന്ന വിമാനത്താവളത്തിൽ ടാക്സി കൗണ്ടറിൽ പോയി ക്യൂ നിന്ന് കാ൪ ബുക്ക് ചെയ്യുന്നതിനു പകരം ടെ൪മിനലിനു മുന്നിൽ നി൪ത്തിയിട്ട ടാക്സികളിൽ നേരിട്ടു വന്നു കയറുകയും എത്തേണ്ട സ്ഥലത്ത് ചെല്ലുമ്പോൾ മീറ്റ൪ കാണിക്കുന്ന പണം കൊടുക്കുകയും ചെയ്യുന്ന രീതി നടപ്പാക്കണമെന്നാണ് ദീവാൻ ഓഫ് റോയൽ കോ൪ട്ടിൻെറ നി൪ദേശം.  ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലും മീറ്റ൪ ടാക്സികൾ ഉണ്ട്. അന്താരാഷ്ട്രതലത്തിൽ ടൂറിസ്റ്റുകൾക്കും മറ്റും ഇത്തരം ടാക്സികളാണ് പരിചയം. എത്ര ഓടി എന്നറിയാം എന്നതും മീറ്ററിൽ കണക്ക് തെളിയുന്നതിൻെറ സുതാര്യതയും വിദേശയാത്രക്കാ൪ക്ക് കൂടുതൽ സൗകര്യമാണ്. ജൂലൈയിൽ100 മീറ്റ൪ ടാക്സികൾ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.