കാസ൪കോട്: ഡീസൽ വില വ൪ധനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇടതുമുന്നണിയും ബി.ജെ.പിയും പ്രഖ്യാപിച്ച ഹ൪ത്താൽ ജില്ലയിൽ പൂ൪ണം. സ൪ക്കാ൪ ഓഫിസുകൾ, വിദ്യാലയങ്ങൾ, കടകൾ, വാഹനഗതാഗതം എന്നിവ സ്തംഭിച്ചു. ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും ജനജീവിതം നിശ്ചലമായി. ഏതാനും ഇരുചക്ര വാഹനങ്ങൾ മാത്രം ഓടി. മെഡിക്കൽ ഷോപ്പുകൾ തുറന്നു പ്രവ൪ത്തിച്ചു. ചില ഓഫിസുകൾ തുറന്നെങ്കിലും ജീവനക്കാരില്ലാത്തതിനാൽ പ്രവ൪ത്തിച്ചില്ല. രാഷ്ട്രീയ പാ൪ട്ടികൾക്കു പുറമെ സ൪വീസ് സംഘടനകളും ട്രേഡ് യൂനിയനുകളും ഹ൪ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
എൽ.ഡി.എഫ് നേതൃത്വത്തിൽ കാസ൪കോട് നഗരത്തിൽ പ്രകടനവും യോഗവും നടത്തി. വി. രാജൻ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സി.എച്ച്. കുഞ്ഞമ്പു, ഹരീഷ് ബി. നമ്പ്യാ൪ എന്നിവ൪ സംസാരിച്ചു. ഉദയകുമാ൪ സ്വാഗതം പറഞ്ഞു.
നീലേശ്വരം നഗരത്തിൽ പ്രകടനവും പൊതുയോഗവും നടന്നു. പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. എം. രഞ്ജിത് അധ്യക്ഷത വഹിച്ചു. കെ. കണ്ണൻ നായ൪, പി. വിജയകുമാ൪, ടി.കെ. രവി, കെ. നാരായണൻ, എ.കെ. കൃഷ്ണൻ, സുരേഷ് പുതിയേടത്ത് തുടങ്ങിയവ൪ സംസാരിച്ചു. പ്രകടനത്തിന് പി.പി. ശൈലേഷ് ബാബു, പി. രമേശ്, കെ.പി. രവീന്ദ്രൻ, കെ. ഉണ്ണിനായ൪, ടി.വി. ശാന്ത, പി. ഭാ൪ഗവി, എം.വി. ചന്ദ്രൻ, രമേശൻ കാര്യങ്കോട്, ബി. ഗംഗാധരൻ തുടങ്ങിയവ൪ നേതൃത്വം നൽകി. എളേരിയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.പി. ബാബു അധ്യക്ഷത വഹിച്ചു. സാബു എബ്രഹാം, എം. കുമാരൻ, സി.പി. സുരേശൻ, എം.കെ. ഭാസ്കരൻ തുടങ്ങിയവ൪ സംസാരിച്ചു.
കാസ൪കോട് നഗരത്തിൽ ബി.ജെ.പി നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് നേതാക്കളായ അഡ്വ. കെ ശ്രീകാന്ത്, പി. രമേശ് തുടങ്ങിയവ൪ നേതൃത്വം നൽകി.
എസ്.ഡി.പി.ഐ നേതൃത്വത്തിൽ കാസ൪കോട് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡൻറ് റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. എൻ.യു. അബ്ദുൽ സലാം, എ.എച്ച്. മുനീ൪ എന്നിവ൪ സംസാരിച്ചു. കാഞ്ഞങ്ങാട്: ഹ൪ത്താൽ കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും പൂ൪ണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെ.എസ്.ആ൪.ടി.സി ബസുകളും സ൪വീസ് നടത്തിയില്ല. ഏതാനും ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രം നിരത്തിലിറങ്ങി.
എൽ.ഡി.എഫിൻെറ ആഭിമുഖ്യത്തിൽ സമരാനുകൂലികൾ രാവിലെ നഗരത്തിൽ പ്രകടനം നടത്തി. കോട്ടച്ചേരി കുന്നുമ്മലിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റിയശേഷം ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുട൪ന്ന് നടന്ന യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കൗൺസിൽ അംഗം എ.കെ. നാരായണൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.വി. കൃഷ്ണൻ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി. അപ്പുക്കുട്ടൻ എന്നിവ൪ സംസാരിച്ചു. ഡി.വി. അമ്പാടി സ്വാഗതം പറഞ്ഞു.
എ. ദാമോദരൻ, മൂലക്കണ്ടം പ്രഭാകരൻ, കാറ്റാടി കുമാരൻ, കെ.വി. കൊട്ടൻകുഞ്ഞി എന്നിവ൪ നേതൃത്വം നൽകി.
തൃക്കരിപ്പൂ൪: ഡീസൽ വിലവ൪ധനയിൽ പ്രതിഷേധിച്ച് നടത്തിയ ഹ൪ത്താലിൽ ബി.ജെ.പി പ്രവ൪ത്തക൪ തൃക്കരിപ്പൂ൪ ടൗണിൽ പ്രകടനം നടത്തി. പ്രകടനത്തിന് കെ. കുഞ്ഞിരാമൻ, ടി. കുഞ്ഞിരാമൻ, ഉദിനൂ൪ സുകുമാരൻ, എ.പി. ഹരീഷ്, എ. ഷൈജു, ടി. ഗംഗാധരൻ, എം.പി. ഭാസ്കരൻ, എ. രാജീവൻ, കെ. കുഞ്ഞിക്കണ്ണൻ തുടങ്ങിയവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.