തിരുനാവായയിലെ മണല്‍ മാഫിയ സംഘത്തലവന്‍ പറവൂര്‍ പെണ്‍വാണിഭ കേസില്‍ പ്രതി

തിരൂ൪: അധികൃതരുടെ നടപടികൾ വക വെക്കാതെ തിരുനാവായയിൽ മണൽ കടത്തിന് നേതൃത്വം നൽകിയ സംഘത്തലവൻ പറവൂ൪ പെൺവാണിഭ കേസിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി.
പെൺവാണിഭ കേസന്വേഷിക്കുന്ന പൊലീസ് സംഘവുമായി ബന്ധപ്പെട്ട് തിരൂ൪ പൊലീസ് വിവരങ്ങൾ ശേഖരിച്ചു. കേസിൽ 84ാം പ്രതിയായാണ് ഇയാളെ ഉൾപ്പെടുത്തിയിട്ടുള്ളത്. തിരുനാവായ കേന്ദ്രീകരിച്ച് സജീവമായ മണൽമാഫിയക്ക് നേതൃത്വം നൽകിയത് ഇയാളായിരുന്നു. പൊലീസിനെ ആക്രമിച്ച് മണൽ കടത്തിയ സംഭവങ്ങളുണ്ട്. മണൽ മാഫിയക്കെതിരെ ക൪ശന നടപടികളെടുത്ത തിരൂ൪ എസ്.ഐ കെ.എം. ഷാജിയുടെ സ്ഥലം മാറ്റം ഇയാളും സംഘവും പടക്കം പൊട്ടിച്ചും മദ്യം വിളമ്പിയും ആഘോഷിച്ചിരുന്നു.
മണൽ കടത്തുമായി ബന്ധപ്പെട്ട് തിരൂ൪, കൽപ്പകഞ്ചേരി, കുറ്റിപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. വഞ്ചനാ കേസിലും പ്രതിയാണ്. ആറാം ക്ളാസ് വരെ മാത്രമാണ് പഠിച്ചതെങ്കിലും  എസ്.എസ്.എൽ.സി ബുക്കും രണ്ട് പാസ്പോ൪ട്ടും ഇയാളുടെ പേരിലുണ്ടെന്നും   പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  പൊലീസ്, റവന്യൂ അധികൃതരെ വെല്ലുവിളിച്ചാണ് ഇയാളും സംഘവും തിരുനാവായ കേന്ദ്രീകരിച്ച് മണൽ മാഫിയക്ക് നേതൃത്വം നൽകിയത്. ഏതാനും മാസം മുമ്പ് തിരൂ൪ മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നത് തടഞ്ഞ ട്രാഫിക്ക് ഡ്യൂട്ടിലിയുണ്ടായിരുന്ന പൊലീസുകാരനെ കൈയേറ്റം ചെയ്യാനും ഇയാൾ ശ്രമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.