വേഷംമാറി പൊലീസ്; അനാശാസ്യസംഘം കുടുങ്ങി

കോട്ടയം: സ്വകാര്യലോഡ്ജിൽ വേഷംമാറിയെത്തിയ പൊലീസിന് മുന്നിൽ അനാശാസ്യസംഘം കുടുങ്ങി. കോട്ടയം പള്ളിപ്പുറത്തുകാവിന് സമീപത്തെ മസ്കറ്റ് റസിഡൻസിയിൽനിന്ന്  ഒരുസ്ത്രീ ഉൾപ്പെടെ മൂന്നംഗ അനാശാസ്യസംഘത്തെയാണ് പിടികൂടിയത്.
അടിമാലി കരിവേലിൽ മിനി സാബു (മോളു), തകഴി രേവതി നിവാസിൽ വിശ്വനാഥൻ, പള്ളിക്കത്തോട് കൊച്ചില്ലത്ത് അനീഷ് എന്നിവരെയാണ് വെസ്റ്റ് പൊലീസ്  അറസ്റ്റ് ചെയ്തത്. സംഘാംഗമായ മോളുവിൻെറ നേതൃത്വത്തിലാണ്  അനാശാസ്യത്തിന് പെൺകുട്ടികളെ എത്തിച്ചിരുന്നത്.
മസ്കറ്റ് റസിഡൻസി കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുവെന്ന ആരോപണത്തെത്തുട൪ന്ന് കഴിഞ്ഞ ഒരാഴ്ചയായി ലോഡ്ജും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു.  ആവശ്യക്കാ൪ എന്ന നിലയിൽ വ്യാഴാഴ്ച വൈകുന്നേരം 3.30ന് മഫ്തിയിലെത്തിയ പൊലീസുകാരാണ് സംഘത്തെ പിടികൂടിയത്.
5000 മുതൽ 6000 രൂപ വരെ പണം ഈടാക്കിയാണ് മിനി പെൺകുട്ടികളെ എത്തിച്ചതെന്ന് ്വെസ്റ്റ് സി.ഐ പറഞ്ഞു.
പിടിയിലായ വിശ്വനാഥൻ ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇടനിലക്കാരനായ പ്രവ൪ത്തിച്ചത് അനീഷാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.