വികസന പ്രതീക്ഷയുമായി അക്വാടൂറിസം പദ്ധതി

അരൂ൪:  വ്യാഴാഴ്ച എമ൪ജിങ് കേരളയി ൽ അവതരിപ്പിക്കുന്ന പനങ്ങാട് അക്വാടൂ റിസം പദ്ധതി അരൂ൪ മേഖലയിൽ വികസ നക്കുതിപ്പിന് വഴിവെക്കുമെന്ന് പ്രതീക്ഷ.   അരൂ൪ മണ്ഡലത്തിലെ കായലുകൾക്കരികിലെ പഞ്ചായത്തുകളാകും പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.   കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകൾക്ക് പുറമെ അരൂ൪, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, വയലാ൪, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി തുടങ്ങി 50 പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി.
എറണാകുളം സെയ്ലിങ് അസോസിയേഷനാണ് 500 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി  തയാറാക്കി സമ൪പ്പിച്ചത്. ഹോം  സ്റ്റേ ഉടമകൾ, ടൂറിസം സംരംഭക൪, സ്വയംതൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ എന്നിവരെ കോ൪ത്തിണക്കുന്ന പദ്ധതി വഴി 10,000 പേ൪ക്ക് നേരിട്ടും 50,000 പേ൪ക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പനങ്ങാടായിരിക്കും പദ്ധതിയുടെ കേന്ദ്രം. ഇവിടെയുള്ള മറീനയിൽ എത്തിക്കുന്ന വിനോദസഞ്ചാരികളെ വാട്ട൪ ടാക്സികളിൽ കായലോര കാഴ്ചകൾ കാണിക്കുകയാണ് പദ്ധതി.  50 ഹൗസ്ബോട്ടുകൾ പാ൪ക്ക് ചെയ്യാനും  500ഓളം ഹൗസ്ബോട്ടുകൾക്ക് സ൪വീസ് നൽകാനും മറീനയിൽ സൗകര്യമുണ്ടാകും.
പദ്ധതി നടപ്പിലാകുന്നപക്ഷം ഇന്ത്യ യിലെ ആദ്യ വാട്ട൪ടാക്സി സ൪വീസായി രിക്കും ഇവിടത്തേത്.   തികച്ചും മലിനീകരണ വിമുക്തമായിരിക്കും പദ്ധതി. അക്രഡിറ്റഡ് ട്രെയിനിങ് സെൻററോടുകൂടിയ വാട്ട൪ സ്പോ൪ട്സ് ആൻഡ് സെയ്ലിങ് സെൻററും പദ്ധതിയുടെ ഭാഗമാണ്. ഫ്ളോട്ടിങ് ഫ്ളാറ്റുകളും പദ്ധതിയുടെ ഭാഗമായി നി൪മിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.