30 ലക്ഷത്തിന്‍െറ ആഭരണ മോഷണം: അബൂദബിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

അബൂദബി: മുപ്പത് ലക്ഷത്തിലേറെ ദി൪ഹം വിലവരുന്ന ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടു പേ൪ അറസ്റ്റിൽ. വീട്ടുവേലക്കാരിയും ഡ്രൈവറുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മോഷണം നടത്തിയ സ്വ൪ണ, വജ്ര ആഭരണങ്ങൾക്ക് പുറമെ 50,000 പൗണ്ട് സ്റ്റെ൪ലിങും പ്രതികളിൽനിന്ന് പിടികൂടി. 72 മണിക്കൂറിനകമാണ് ഇവ൪ കുടുങ്ങിയത്.  
അബൂദബിയിലെ രണ്ടു വീടുകളിലാണ് മോഷണം നടന്നത്. ആദ്യ വീട് ദക്ഷിണേഷ്യൻ കുടുംബത്തിൻെറയും രണ്ടാമത്തെ വീട് യൂറോപ്യൻ കുടുംബത്തിൻെറയുമാണ്. ഇതിൽ ഒരു വീട്ടിൽ ജോലി ചെയ്യുന്ന യുവതിയുടെ സഹായത്തോടെ, ഡ്രൈവറായ യുവാവാണ് മോഷണം നടത്തിയത്.
രണ്ടു വീടുകളിൽ വൻ മോഷണം നടന്നതായി പരാതി ലഭിച്ചതിനെ തുട൪ന്ന് പൊലീസ് പരിശോധന നടത്തിയപ്പോൾ ചില സൂചനകൾ ലഭിച്ചു. വീട്ടുജോലിക്കാരി താക്കോൽ കൈക്കലാക്കി യുവാവിന് നൽകുകയും അയാൾ ഇതുപയോഗിച്ച് ഷെൽഫ് തുറക്കുകയും ചെയ്തു. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, മോഷണം നടന്ന വീടുകൾക്ക് സമീപത്തെ വില്ലയിൽ ഡ്രൈവറായ യുവാവാണ് പ്രതിയെന്ന് മനസ്സിലായി. തുട൪ന്നാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. ജോലി ചെയ്യുന്ന വീട്ടിൽ വൻ തോതിൽ ആഭരണങ്ങളുണ്ടെന്ന് മനസ്സിലാക്കിയാണ് യുവതി ഡ്രൈവറെ കൂട്ടുപിടിച്ച് മോഷണം ആസൂത്രണം ചെയ്തത്. ഇയാൾ താൻ ജോലി ചെയ്യുന്ന വില്ലയിൽ ഒളിപ്പിച്ച് വെച്ച ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. ഇതിനുപുറമെ നിരവധി വാച്ചുകളും മറ്റും ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.