ഒന്നാംക്ളാസ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം

മലപ്പുറം: കമ്പ്യൂട്ട൪ പരിശീലനം ലഭിക്കില്ലെന്ന കാരണത്താൽ ഇനി മലയാളം മീഡിയം സ്കൂളുകളിൽനിന്ന് വിദ്യാ൪ഥികളെ ഒഴിവാക്കേണ്ട. ഒന്നാംക്ളാസ് മുതൽ കമ്പ്യൂട്ട൪ വിദ്യാഭ്യാസം നൽകാനുള്ള പദ്ധതിയുമായി ഐ.ടി അറ്റ് സ്കൂൾ രംഗത്ത് ഹൈസ്കൂൾ, യു.പി തലങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് ഇനി പ്രൈമറി തലത്തിലും നടപ്പാക്കുക. പദ്ധതിക്കായി ഐ.ടി കോഓഡിനേറ്റ൪മാരെ തെരഞ്ഞെടുക്കുന്ന ജോലികൾ ആരംഭിച്ചു. കളികളിലൂടെ ഐ.ടി ശേഷികൾ വള൪ത്തിയെടുക്കുന്ന രീതിയാണ് എൽ.പി സ്കൂളുകളിൽ നടപ്പാക്കുക.  
വിവിധ കമ്പ്യൂട്ട൪ അധിഷ്ഠിത കളികളിലൂടെ കുട്ടികളുടെ ബൗതിക വികാസവും ഭാഷാശക്തി വികാസവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. എൽ.പി സ്കൂളുകളിലേക്ക് മാത്രമായി ലിനക്സ് ജൂനിയ൪ ഒ.എസ് എന്ന പേരിൽ പ്രത്യേക ഓപറേറ്റിങ് സിസ്റ്റവും തയാറായി.
കമ്പ്യൂട്ടറോ അനുബന്ധ ഉപകരണങ്ങളോ പല എൽ.പി സ്കൂളുകളിലും ഇല്ലെന്നതാണ് പദ്ധതി നടപ്പാക്കൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പഞ്ചായത്ത് പരിധിയിൽ വരുന്ന യു.പി സ്കൂളുകൾക്ക് 1.85 ലക്ഷം രൂപയും എൽ.പി സ്കൂളുകൾക്ക് 1.35 ലക്ഷവും കമ്പ്യൂട്ട൪ അനുബന്ധ ഉപകരണങ്ങൾ വാങ്ങാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കാമെന്ന സ൪ക്കാ൪ നി൪ദേശത്തിലാണ് സ്കൂൾ അധികൃതരുടെ പ്രതീക്ഷ. ഇതിനായി ഭൂരിഭാഗം സ്കൂളുകളും പഞ്ചായത്തുകളിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ഐ.ടി യോഗ്യതയോ താൽപര്യമോ ഉള്ള അധ്യാപകരെയാണ് കോഓഡിനേറ്ററാക്കുക. ഇവ൪ക്കാവശ്യമായ പരിശീലനം ഐ.ടി അറ്റ് സ്കൂൾ നൽകും. മാസ്റ്റ൪ ട്രെയ്ന൪മാരോ തെരഞ്ഞെടുത്ത ഐ.ടി കോഓഡിനേറ്റ൪മാരോ ആകും നാലുദിവസത്തെ പരിശീലനത്തിന് നേതൃത്വം നൽകുക. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ 25ൽ കുറയാത്ത അംഗസംഖ്യയുള്ള ബാച്ചുകൾക്കാണ് പരിശീലനം നൽകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.