കൊച്ചി: കാലിക്കറ്റ് സ൪വകലാശാല കെട്ടിടങ്ങളുടെ 200 മീറ്റ൪ പരിധിക്ക് പുറത്ത് മാത്രമേ സമരങ്ങൾ നടത്താവൂ എന്ന ഹൈകോടതി വിധി തുടരും. ഉത്തരവിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് നേരത്തേ ഈ ഉത്തരവ് പുറപ്പെടുവിച്ച ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
സമരം നടത്താൻ പരിധി നിശ്ചയിച്ച ഡിവിഷൻബെഞ്ച് ഉത്തരവ് പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ളോയീസ് യൂനിയൻ സമ൪പ്പിച്ച റിവ്യൂ ഹരജി തള്ളിയാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായ൪, ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻെറ ഉത്തരവ്. സ൪വകലാശാലകൾ സമാധാന പരമായി വിദ്യാഭ്യാസം നടക്കേണ്ട സ്ഥലമാണെന്നും ഇതിൻെറ പരിസരത്ത് മറ്റ് അലോസരങ്ങൾ അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുൻ ഉത്തരവ് തിരുത്താൻ കോടതി വിസമ്മതിച്ചത്.കോടതി ഉത്തരവിൻെറ മറവിൽ സ൪വകലാശാലയിൽ അടിയന്തരാവസ്ഥക്ക് തുല്യമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഹരജിക്കാ൪ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, രണ്ട് പൊലീസുകാരെ മാത്രമാണ് വി.സിയുടെ സംരക്ഷണത്തിനായി നിയോഗിച്ചിട്ടുള്ളതെന്ന് സ൪ക്കാറും സ൪വകലാശാലയും കോടതിയെ അറിയിച്ചു. ആവശ്യമാണെങ്കിൽ കൂടുതൽ സേനയെ നൽകാൻ സജ്ജമാണെന്നും സ൪ക്കാ൪ അറിയിച്ചു. ഇതേ തുട൪ന്ന് ഹരജിക്കാരുടെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയ കോടതി ഹരജി തീ൪പ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.