ദേശീയ ഐക്യത്തിന് തുരങ്കം വെക്കുന്നവരെ കരുതിയിരിക്കണം: മന്ത്രി

മനാമ: ദേശീയ ഐക്യത്തിന് തുരങ്കം വെക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും രാജ്യ താൽപര്യം സംരക്ഷിക്കുന്നതിനായി എല്ലാവരും ഐക്യത്തോടെ നിലകൊള്ളണമെന്നും ഇൻഫ൪മേഷൻ സ്റ്റേറ്റ് മന്ത്രി ഡോ. സമീറ ബിൻത് റജബ് വ്യക്തമാക്കി.
അൽവിഫാഖിൻെറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന നിയമലംഘനത്തിൻെറയും അക്രമത്തിൻെറയും പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. രാജ്യത്ത് നൂറ്റാണ്ടുകളായി വിവിധ വിഭാഗങ്ങൾ ഒന്നിച്ച് കഴിയുകയും പരസ്പര സഹകരണത്തിൻെറയും സഹവ൪ത്തിത്വത്തിൻെറയും മാതൃകകൾ രചിക്കുകയും ചെയ്തിട്ടുണ്ട്്. ഇതിനെ തുരങ്കം വെക്കാനുള്ള ചിലരുടെ ഭാഗത്തുനിന്നുള്ള ശ്രമങ്ങൾ ബഹ്റൈൻ സമൂഹം തള്ളിക്കളയും.
ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാനും ജനാധിപത്യം ശക്തിപ്പെടുത്തി നിയമവാഴ്ച്ച ഉറപ്പുവരുത്താനും ഓരോ പൗരനും ബാധ്യതയുണ്ട്്. ജനാധിപത്യം യാഥാ൪ഥ്യമായി അനുഭവപ്പെടുകയും അതിൻെറ അസാന്നിധ്യത്തിൽ രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥാ വിശേഷവുമാണുള്ളത്. എല്ലാ വിഭാഗങ്ങൾക്കും പാ൪ട്ടികൾക്കും സ്വതന്ത്രമായി പ്രവ൪ത്തിക്കാനുള്ള അവസരം രാജ്യം വകവെച്ച് നൽകിയിട്ടുണ്ട്. എന്നാലിത് നിയമം കൈയിലെടുക്കാനോ ഭരണഘടനയെ ചോദ്യം ചെയ്യാനോ ദുരുപയോഗം ചെയ്യുന്നത് നീതീകരിക്കാനാവില്ല. 1970 മുതൽ ഇറാൻെറ ഗൂഢാലോചനക്ക് രാജ്യം കനത്ത വില നൽകിക്കൊണ്ടിരിക്കുന്നു. രാജ്യത്തിൻെറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും ശാന്തിയും സമാധാനവും തക൪ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇറാനിൽ ജീവിക്കുകയും ബഹ്റൈനിൽ പൗരത്വം നേടുകയും ചെയ്ത പണ്ഡിത൪ വരെ ഇതിന് കൂട്ടുനിൽക്കുന്നു. പൗരോഹിത്യ രാഷ്ട്രീയം 2001 മുതൽ പയറ്റിത്തുടങ്ങിയ ചരിത്രമാണ് അൽവിഫാഖിനുള്ളത്.
വിഭാഗീയതയും വിദ്വേഷവും ഇളക്കിവിട്ട് തങ്ങളുടെ ജുഗുപ്സാവഹമായ അജണ്ട നടപ്പാക്കാനാണ് അവ൪ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംഘട്ടനങ്ങളുടെയും അക്രമങ്ങളുടെയും അന്തരീക്ഷം നിരന്തരം ആവ൪ത്തിക്കാനും രാജ്യത്തിൻെറ സ്വാസ്ഥ്യം തക൪ക്കാനുമാണ് ഇവരുടെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
ബഹ്റൈനെ സാമ്പത്തികമായി തക൪ക്കാനും രാജ്യത്തിൻെറ പ്രശസ്തിയും പേരും ഇടിച്ച് താഴ്ത്താനും ഗൂഢാലോചന നടന്നുകൊണ്ടിരിക്കുകയാണ്. അഭിപ്രായ പ്രകടനത്തിനും മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാനുമുള്ള സ്വാതന്ത്ര്യം നൽകപ്പെട്ട രാജ്യമെന്ന നിലക്കും മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ശക്തമായ നിലപാട് സ്വീകരിക്കുന്നതും ബഹ്റൈനെ വ്യതിരിക്തമാക്കുന്ന ഘടകമാണെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.