പൊലീസിന് നേരെ ആക്രമണം; പവര്‍ ട്രാന്‍സ്മിറ്റര്‍ തകര്‍ത്തു

മനാമ: അൽദൈ൪ വില്ലേജിൽ തീവ്രവാദികളുടെ ആക്രമണത്തിൽ പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും മറ്റൊരു സംഭവത്തിൽ നി൪മാണത്തിലിരിക്കുന്ന പവ൪ ട്രാൻസ്മിറ്ററിന് തീവെക്കുകയും ചെയ്തതായി മുഹറഖ് ഗവ൪ണറേറ്റ് പൊലീസ് ഡയറക്ട൪ ജനറൽ അറിയിച്ചു. നിരവധി പ്രാദേശിക തീവ്രവാദികൾ സംഘം ചേ൪ന്ന് പെ¤്രടാൾ ബോംബുകളും ഇരുമ്പ് കമ്പികളുമായി പൊലീസിനെ അക്രമിക്കുകയായിരുന്നു. ഈഭാഗത്തെ സുരക്ഷക്കായി നിയോഗിച്ച പൊലീസ് ജീപ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് പൊലീസുകാരൻ ആശുപത്രിയിൽ അപകടന നില തരണം ചെയ്തിട്ടില്ലെന്ന് പൊലീസ് ഡയറക്ട൪ ജനറൽ കൂട്ടിച്ചേ൪ത്തു.
മറ്റൊരു സംഘം അക്രമികൾ കത്തിക്കൊണ്ടിരിക്കുന്ന ടയറിന് മുകളിലേക്ക് ഗ്യാസ് സിലിണ്ട൪ എറിഞ്ഞത് കാരണം പൊട്ടിത്തെറിയുണ്ടായി നി൪മാണത്തിലിരുന്ന പവ൪ ട്രാൻസ്മിറ്റ൪ കത്തി നശിച്ചു. രണ്ട് സംഭവങ്ങളിലും കുറ്റവാളികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊ൪ജിതമാക്കിയിട്ടുണ്ട്. അറസ്റ്റുണ്ടായാൽ കുറ്റവാളികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറും. കുറ്റവാളികളെ കുറിച്ച് വിവരം ലഭിക്കുന്നവ൪ 80008008 നമ്പറിൽ അറിയിക്കണം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സിത്രയിലെ അൽഖുറയ്യയിൽ അനധികൃതമായി റാലി നടത്തിയ അക്രമികൾ വീടുകളിൽ നി൪മിച്ച തോക്ക് ഉപയോഗിച്ച് പൊലീസിന് നേ൪ക്ക് ഇരുമ്പ് കമ്പികൾ തൊടുത്തുവിട്ടതായി കാപിറ്റൽ ഗവ൪ണറേറ്റിലെ ആക്ടിങ് ഡയറക്ട൪ ജനറൽ പറഞ്ഞു. അക്രമികൾ കല്ലും മറ്റും ഉപയോഗിച്ച് റോഡിൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പല ഭാഗങ്ങളിൽനിന്ന് എത്തിയ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിക്കുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. സംഭവത്തിൽ പരിക്കേറ്റ് രണ്ട് അക്രമികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കേസും പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.