ഭരണഘടനാ കോടതി അംഗങ്ങള്‍ രാജാവിന്‍െറ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തു

മനാമ: ഭരണഘടനാ കോടതിയിൽ പുതുതായി നിയമിച്ച അംഗങ്ങൾ കഴിഞ്ഞ ദിവസം രാജാവിൻെറ മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കഴിഞ്ഞ ദിവസം സാഫിരിയ്യ പാലസിലാണ് അലി അബ്ദുല്ല അദ്ദുവൈഷാനും സഈദ് മുഹമ്മദ് അൽഹായികിയും സത്യ പ്രതിജ്ഞ നടത്തിയത്.
ഭരണഘടനാ കോടതി അധ്യക്ഷൻ സാലിം ബിൻ മുഹമ്മദ് അൽകുവാരി, ഉപാധ്യക്ഷൻ ഡോ. മുഹമ്മദ് കാദിം താഹ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ സ്ഥാന ലബ്ധിയിൽ സന്തോഷം പ്രകടിപ്പിച്ച രണ്ട് പേരും രാജാവിന് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ഉത്തരവാദിത്തം നി൪വഹിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുമെന്നും പറഞ്ഞു.
പരിഷ്കരണത്തിൻെറയും വികസനത്തിൻെറയും പാതയിൽ മുന്നോട്ടു കുതിക്കാനും അതുവഴി പുരോഗതി കൈവരിക്കാനും ശ്രമിക്കുമെന്ന് രാജാവ് വ്യക്തമാക്കി. ജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിലും അവരെ നേരായ വഴിക്ക് നയിക്കുന്നതിനും ഭരണഘടനാ കോടതിയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.