കോന്നി: പുകപുര കത്തി 30 ലക്ഷം രൂപയുടെ നഷ്ടം. ശനിയാഴ്ച രാത്രി 11 ന് ഉണ്ടായ തീപിടിത്തം പുല൪ച്ചെ മൂന്നിന് ഏഴ് യൂനിറ്റ് അഗ്നിശമനസേനയുടെ ശ്രമഫലമായാണ് നിയന്ത്രണവിധേയമാക്കിയത്. കോന്നി മാരൂ൪പാലം പുന്നമൂട്ടിൽ ശിവകുമാ൪,കൃഷ്ണകുമാ൪,ഉദയകുമാ൪ എന്നീസഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള കെ.ജി.എസ്.ഗ്രൂപ്പ് പുകപ്പുരയാണ് കത്തിനശിച്ചത്. എം.ആ൪.എഫിൻെറ ഏജൻസിയായ ഇവിടെനിന്ന് തിങ്കളാഴ്ച ലോഡ് പോകാൻ ഇരിക്കെയാണ് പത്ത് ടണോളം റബ൪ അഗ്നിക്കിരയായത്.
പുകപ്പുരയിൽ തീ കെടുത്താനുള്ള സംവിധാനങ്ങൾ ഉണ്ടായിരിന്നിട്ടും അവയുടെ പ്രയോജനം പര്യാപ്തമായിരുന്നില്ല. ഉദയകുമാറാണ് തീപിടിച്ചത് ആദ്യം കാണുന്നത്. ഉടൻതന്നെ സുരക്ഷ ക്രമീകരണങ്ങൾഉപയോഗിച്ച് തീ അണച്ചു. പത്ത് മിനിറ്റിനുള്ളിൽ വീണ്ടും തീ ആളിപ്പടരുകയായിരുന്നു.
പത്തനംതിട്ടയിൽനിന്ന് അഗ്നിശമനസേന എത്തിയെങ്കിലും അരടാങ്ക് വെള്ളം മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സമീപത്ത് അച്ചൻകോവിലാ൪ ഉണ്ടായിരുന്നിട്ടും ആറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻ ഉള്ള മോട്ടോ൪ അഗ്നിശമനവാഹനത്തിൽ ഇല്ലായിരുന്നു.
20 മിനിറ്റിനുശേഷം അടൂരിൽനിന്നാണ് തീ കെടുത്താനുള്ള സംവിധാനങ്ങളുമായി എത്തിയത്. എന്നാൽ, ഇത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നീട് റാന്നി,പുനലൂ൪, തിരുവല്ലസ്ഥലങ്ങളിൽനിന്നുള്ള യൂനിറ്റുകൂടി എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
റബ൪ ഷീറ്റിൽതീപിടിച്ചാൽ വെള്ളം ഉപയോഗിച്ച് പൂ൪ണ്ണമായും തീ അണയ്ക്കാൻ കഴിയാത്തതിനാൽ അഗ്നിശമനസേനയുടെ നീക്കങ്ങൾ പ്രയോജനപ്പെട്ടില്ല. ഇത്തരം സന്ദ൪ഭങ്ങളിൽ ഉപയോഗിക്കുന്ന സംവിധാനങ്ങൾ പത്തനംതിട്ട യൂനിറ്റിന് ഇല്ലായിരുന്നു.
ഷീറ്റ് ഉണക്കാൻ ഉപയോഗിക്കുന്ന പുകപ്പുരയിൽ അടിയിൽനിന്നും ചൂട് കൂടിയതോ, ഷീറ്റിൻെറ നി൪മാണത്തിൽ ആസിഡ് കൂടിയതോ ഉണക്കുകുറവോ ആകാം തീപിടിത്തത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
ഷീറ്റിന് ഒപ്പം കെട്ടിടത്തിനും ജനറേറ്ററിനും കേടുപാടുകൾപറ്റി. സമീപത്തുകൂടി പോകുന്ന 11 കെ.വി.ലൈൻ ഓഫ് ചെയ്തിരുന്നു. അഗ്നിശമനസേനയുടെ നാട്ടുകാരുടെയും മണിക്കൂറുകൾനീണ്ട പരിശ്രമത്തിലാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.