86,000 പേര്‍ക്ക് യാത്രാവിലക്ക്

കുവൈത്ത് സിറ്റി: വിവിധ കാരണങ്ങളാൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേ൪പ്പെടുത്തപ്പെട്ടവരുടെ എണ്ണം 86,000. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുപ്രകാരമാണിത്.
യാത്രാവിലക്കുള്ളവരിൽ 42,000 പേ൪ സ്വദേശികളും 44,000 പേ൪ വിദേശികളുമാണ്. വിലക്കുള്ള വിദേശികളിൽ ഭൂരിപക്ഷം ഇന്ത്യക്കാരാണ്. ബംഗ്ളാദേശികൾ, ഈജിപ്തുകാ൪, സിറയക്കാ൪, ലബനാനികൾ, പാകിസ്താനികൾ, ഫിലിപ്പീനികൾ, ഇത്യോപ്യക്കാ൪, നേപ്പാളികൾ എന്നിവ൪ പിറകെയുണ്ട്.
യാത്രാവിലക്കിൽ ബഹുഭൂരിപക്ഷവും 50 ദീനാറും അതിൽ കുറവുമൊക്കെയുള്ള സാമ്പത്തിക കേസുകളുടെ പേരിലാണ്. സ്വദേശികളിൽ കൂടുതലും വിവിധ നിയമലംഘനങ്ങൾക്ക് ചുമത്തപ്പെടുന്ന പിഴ അടക്കാത്തതിൻെറ പേരിലാണ് യാത്രാവിലക്കിന് വിധയേരാവുന്നതെങ്കിൽ വിദേശികളിൽ ഭൂരിപക്ഷവും സാമ്പത്തിക ഇടപാടുകളുടെ പേരിൽ ചുമത്തപ്പെടുന്ന കേസുകളുടെ ഭാഗമായുള്ള യാത്രാവിലക്കിന് ഇരയാവുന്നവരാണ്. ഇതിൽതന്നെ പലരും തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്ക് കുടുങ്ങുന്നവരും. പലരും നാട്ടിൽപോവാൻ വിമാനത്താവളത്തിലെത്തുമ്പോഴാണ് യാത്രാവിലക്കുള്ള കാര്യം അറിയുന്നത് തന്നെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.